‘എൻഡിഎ നാലാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ല, പക്ഷേ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്’: ഗഡ്കരി

വേദിയില്‍ രാംദാസ് അത്താവലെയെ ഇരുത്തിയാണ് നിതിന്‍ ഗഡ്കരിയുടെ പരിഹാസം

‘എൻഡിഎ നാലാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ല, പക്ഷേ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്’: ഗഡ്കരി
‘എൻഡിഎ നാലാം തവണയും അധികാരത്തിൽ എത്തുമെന്ന് ഉറപ്പില്ല, പക്ഷേ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്’: ഗഡ്കരി

നാഗ്പുർ: ഒന്നിലധികം സര്‍ക്കാരുകളില്‍ കാബിനറ്റ് സ്ഥാനം നിലനിര്‍ത്തിയ രാംദാസ് അത്താവലെയുടെ കഴിവിനെ പരിഹസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ‘ബിജെപി സര്‍ക്കാര്‍ നാലാം തവണയും അധികാരത്തില്‍ വരുമെന്നതിന് ഉറപ്പില്ലായിരിക്കാം, പക്ഷേ രാംദാസ് അത്താവലെ മന്ത്രിയാകുമെന്ന് ഉറപ്പാണ്,’- വേദിയില്‍ രാംദാസ് അത്താവലെയെ ഇരുത്തിയാണ് നിതിന്‍ ഗഡ്കരിയുടെ പരിഹാസം. നാഗ്പൂരിലെ പൊതുസമ്മേളനത്തിൽ വച്ചായിരുന്നു സംഭവം.

‘‘സർക്കാരുകൾ മാറിയിട്ടും തന്റെ ക്യാബിനറ്റ് പദവിയിൽ പിടിച്ചുനിൽക്കാൻ കഴിവുള്ളയാളാണ് അത്താവലെ. നാലാം തവണയും എൻഡിഎ അധികാരത്തിൽ വരുമെന്ന് ഉറപ്പില്ല. വന്നില്ലെങ്കിലും അത്താവലെ മന്ത്രിയായി തുടരും.’’– നിതിൻ ഗഡ്കരി പറഞ്ഞു. രാംദാസ് അത്താവലെയെ സ്റ്റേജിൽ ഇരുത്തിയായിരുന്നു ഗഡ്കരിയുടെ പരാമർശം. തമാശയ്ക്കു വേണ്ടിയാണ് താൻ ഇക്കാര്യം പറഞ്ഞതെന്നും ഗഡ്കരി പിന്നീട് പറഞ്ഞു.

വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ തന്റെ പാർട്ടിയായ ആർപിഐയ്ക്ക് മഹായുതി സഖ്യത്തിന്റെ ഭാഗമായി 12 സീറ്റുകളിലെങ്കിലും വേണമെന്നായിരുന്നു രാംദാസ് അത്താവലെയുടെ ആവശ്യം. എന്നാൽ അജിത് പവാറിന്റെ എൻസിപി കൂടി സഖ്യത്തിന്റെ ഭാഗമായതോടെ ആർപിഐയ്ക്ക് ഇത്തവണ സീറ്റ് വിഹിതം കുറയാനാണ് സാധ്യത. ഇതിനിടെയാണ് അത്താവലെയെ പരിഹസിച്ച് മഹാരാഷ്ട്ര ബിജെപിയിലെ മുതിർന്ന നേതാവായ നിതിൻ ഗഡ്കരി രംഗത്തെത്തിയിരിക്കുന്നത്.

Top