CMDRF

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്: ആകാശ് ചോപ്ര

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്: ആകാശ് ചോപ്ര
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്: ആകാശ് ചോപ്ര

മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയിരിക്കുകയാണ് നിതീഷ് കുമാര്‍ റെഡ്ഡി. ആദ്യം ബാറ്റുകൊണ്ട് വിസ്‌ഫോടനം നടത്തി. പിന്നാലെ ബൗളിംഗിലും ഫീല്‍ഡിംഗിലും താരം തിളങ്ങി. ഇപ്പോള്‍ നിതീഷ് കുമാറിനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര.

ഐപിഎല്ലിന്റെ ആദ്യ 15 സീസണുകളിലും ഇന്ത്യന്‍ ഫിനിഷര്‍മാര്‍ കുറവായിരുന്നു. രാഹുല്‍ തെവാട്ടിയ, ശിവം ദൂബെ എന്നിവര്‍ മാത്രമായിരുന്നു ഫിനിഷിംഗ് റോളില്‍ എത്തിയത്. ഇപ്പോള്‍ ശശാങ്ക് സിംഗ്, അഷുതോഷ് ശര്‍മ്മ എന്നിവര്‍ ആ റോള്‍ ചെയ്യുന്നു. നിതീഷ് കുമാറും മികച്ച ഫിനിഷറാണെന്നും ആകാശ് ചോപ്ര വ്യക്തമാക്കി.

പഞ്ചാബിനെതിരെ ഹൈദരാബാദ് ഒരു ഘട്ടത്തില്‍ 150 റണ്‍സില്‍ എത്തില്ലെന്ന് തോന്നിച്ചു. എന്നാല്‍ നിതീഷിന്റെ പ്രകടനം ഹൈദരാബാദിനെ മികച്ച സ്‌കോറിലെത്തിച്ചു. കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നെറ്റ് ബൗളറായിരുന്നു നിതീഷ്. ബാറ്റുകൊണ്ടും പന്തുകൊണ്ടും നിതീഷ് മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ആകാശ് ചോപ്ര പറഞ്ഞു.

Top