മണിരത്നം-കമല്‍ഹാസന്‍ ചിത്രം തഗ് ലൈഫില്‍ നിന്ന് ദുല്‍ഖറും ജയം രവിയും പിന്മാറി എന്ന റിപ്പോര്‍ട്ടുകളെത്തിയിരുന്നു. ചിത്രത്തിലേക്ക് നിവിന്‍ പോളിയെയും അരവിന്ദ് സ്വാമിയെയും പരിഗണിച്ചുവെന്നതാണ് പുതിയ വാര്‍ത്ത. ജയം രവിക്ക് പകരമായാണ് അരവിന്ദ് സ്വാമി എത്തുന്നത്. ദുല്‍ഖറിന് പകരം നിവിന്‍ പോളിയും. എന്നാല്‍ അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
സംവിധായകന്‍ മണിരത്നവുമായുള്ള ദീര്‍ഘകാല ബന്ധം കണക്കിലെടുത്ത് അരവിന്ദ് സ്വാമിയെ പരിഗണിക്കുന്ന കാര്യത്തില്‍ ഉറപ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. മാത്രമല്ല, ചിത്രത്തില്‍ സിമ്പുവും ഒരു കഥാപാത്രമായെത്തുമെന്നുള്ള വിവരങ്ങളുമുണ്ട്.
മറ്റു സിനിമകളുടെ തിരക്കുകള്‍ മൂലമാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നിന്ന് പിന്മാറിയത്. തുടര്‍ന്നാണ് അണിയറപ്രവര്‍ത്തകര്‍ സിമ്പുവിലേക്ക് എത്തിയത് എന്നാണ് സൂചന. മലയാളത്തില്‍ നിന്ന് ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ് തുടങ്ങിയവരും തഗ് ലൈഫിന്റെ ഭാഗമാകുന്നുണ്ട്. രാജ് കമല്‍ ഫിലിംസ് ഇന്റര്‍നാഷണലും റെഡ് ജയന്റ് മൂവീസും ചേര്‍ന്നാണ് തഗ് ലൈഫ് നിര്‍മ്മിക്കുന്നത്. ജയം രവി, തൃഷ കൃഷ്ണന്‍, ഗൗതം കാര്‍ത്തിക് എന്നിവരും സിനിമയുടെ ഭാഗമാണ്.