പീഡന പരാതിയെ ആഞ്ഞടിച്ച് നിവിൻ പോളി , പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയെന്ന് സംശയം

ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്

പീഡന പരാതിയെ ആഞ്ഞടിച്ച് നിവിൻ പോളി , പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയെന്ന് സംശയം
പീഡന പരാതിയെ ആഞ്ഞടിച്ച് നിവിൻ പോളി , പിന്നിൽ സിനിമാ മേഖലയിൽ നിന്നുള്ളവർ തന്നെയെന്ന് സംശയം

തിരുവനന്തപുരം: സിനിമാ മേഖലയെ തന്നെ പിടിച്ചുലച്ച സംഭവ വികാസങ്ങളാണ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. നിലവിൽ നിരവധി താരങ്ങൾക്കെതിരെ ആരോപണങ്ങൾ ഉയർന്നിരുന്നു.അതിൽ ഒരാളാണ് നിവിൻ പോളി. തനിക്കെതിരായ ലൈം​ഗികാരോപണം ​ഗൂഢാലോചനയുടെ മറവിലാണെന്ന് സംശയമുന്നയിച്ച് വന്നിരിക്കുന്നു നിവിൻ പോളി. സിനിമയിൽനിന്നുള്ളവർ തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നൽകിയ പരാതിയിലാണ് നിവിൻ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്. ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് നേരിട്ടെത്തിയാണ് അദ്ദേഹം പരാതി നൽകിയത്.

ALSO READ: എഡിജിപി എം ആര്‍ അജിത് കുമാര്‍ അവധി പിന്‍വലിച്ചു

അവസരം വാ​ഗ്ദാനംചെയ്ത് ദുബായിൽ ഹോട്ടൽമുറിയിൽവെച്ച് ലൈം​ഗികമായി പീഡിപ്പിച്ചു എന്നായിരുന്നു നിവിൻ പോളിക്ക് നേരെ വന്ന ആരോപണം. എന്നാൽ ആരോപണം ഉയർന്ന അന്നുതന്നെ ഇക്കാര്യം നിഷേധിച്ച് കൊണ്ട് നിവിൻ രംഗത്തെത്തിയിരുന്നു. പരാതിക്കാരിക്കെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നറിയിച്ചിരുന്നു. പിന്നാലെ പരാതിക്കാരിയുടെ വാദങ്ങൾ തെറ്റാണെന്ന് പറഞ്ഞ് തെളിവുമായി വിനീത് ശ്രീനിവാസൻ, നടി പാർവതി കൃഷ്ണ, ഭ​ഗത് മാനുവൽ തുടങ്ങിയവർ രം​ഗത്തെത്തിയിരുന്നു.

ഇതിനുപിന്നാലെയാണിപ്പോൾ നിവിൻ നേരിട്ട് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. പീഡനാരോപണം വന്ന സമയത്ത് തന്നെ നിവിൻ ഡിജിപിക്ക് പരാതി ഇ-മെയിൽ മുഖേന അയച്ചിരുന്നു. ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവൻ. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിൻ പരാതി കൈമാറിയിട്ടുള്ളത്. തനിക്കെതിരായ പീഡന പരാതി അദ്ദേഹം അടിസ്ഥാന രഹിതമാണെന്നും ചതിയാണെന്നും അദ്ദേഹം ഉന്നയിച്ചു. ഈ സംഭവവുമായി ബന്ധപ്പെട്ട് താൻ നിരപരാധിയാണെന്നും പരാതിയിലുണ്ട്. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതിൽ ​ഗുരുതരമായ ​ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവർതന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയിൽ പറയുന്നു.

Top