ഹോട്ട്സ്റ്റാർ അവതരിപ്പിക്കുന്ന പുതിയ വെബ് സീരീസ് ആണ് ‘ഫാർമ’. ‘കേരള ക്രൈം ഫയൽസ്’, ‘മാസ്റ്റർപീസ്’, ‘പേരില്ലൂർ പ്രീമിയർ ലീഗ്’, ‘1000 ബേബീസ്’ എന്നിവക്ക് ശേഷം ഹോട്ട്സ്റ്റാറിൽ വരുന്ന മലയാള വെബ് സീരീസ് കൂടിയാണ് ‘ഫാർമ’. പി ആർ അരുൺ
സംവിധാനം ചെയ്ത ഈ സീരീസിൽ പ്രധാന വേഷത്തിൽ എത്തുന്നത് നിവിൻ പോളി ആണ്. ശ്യാമപ്രസാദിൻറെ അഗ്നിസാക്ഷിക്ക് ശേഷം രജിത് കപൂർ വീണ്ടും മലയാളത്തിലേക്ക് എത്തുന്നു എന്ന പ്രത്യേകതയും ഫാർമ്മക്കുണ്ട്. മൂവി മിൽ പ്രൊഡക്ഷൻസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാർ ആണ് ഫാർമ നിർമിക്കുന്നത്.
Also Read: ‘ലേഡി.. ഒരു സൂപ്പർ സ്റ്റാർ തന്നെ! നയന്‍താരയുടെ ‘രാക്കായീ’- ടീസർ
നവംബർ 27 ന് വൈകുന്നേരം 4.45 ന് പഞ്ചിമിലെ പിവിആർ ഐനോക്സിലാണ് ഫാർമയുടെ ആദ്യ പ്രദർശനം നടക്കുന്നത്. ബോളിവുഡ് താരം രജിത് കപൂർ ആണ് സിരീസിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
നരേൻ, വീണ നന്ദകുമാർ, ശ്രുതി രാമചന്ദ്രൻ, മുത്തുമണി, അലക്സാണ്ടർ പ്രശാന്ത് എന്നിവരാണ് സീരിസിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
യഥാർത്ഥ കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട പ്രോജക്റ്റ് ആണ് ഫാർമയെന്നും താൻ ഹൃദയത്തോട് ഏറെ ചേർത്തുനിർത്തുന്ന ഒന്നാണ് ഇതെന്നും സംവിധായകൻ പി ആർ അരുൺ മുൻപ് പറഞ്ഞിരുന്നു. അഭിനന്ദൻ രാമാനുജം ഛായാഗ്രഹണം നിർവഹിക്കുന്ന സിരീസിന് സംഗീതം പകരുന്നത് ജേക്സ് ബിജോയ് ആണ്.