നവംബർ 22ന് തിയറ്ററുകളിൽ എത്തുന്ന ഇന്ദ്രജിത്ത് സുകുമാരൻ ചിത്രം ‘ഞാൻ കണ്ടതാ സാറെ’യുടെ ടീസർ പുറത്ത്. നവാഗതനായ വരുൺ ജി പണിക്കർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസർ സംഭാഷണങ്ങളില്ലാതെ ഇന്ദ്രജിത്തും ബൈജുവും ജയിലിൽ നിൽക്കുന്ന രീതിയിലാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്.
അനൂപ് മേനോൻ,ബൈജു സന്തോഷ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മെറീനാ മൈക്കിൾ, സുധീർ കരമന, അബ്ദുൾ സമദ്, സാബൂ മോൻ, അർജുൻ നന്ദകുമാർ, ബിനോജ് കുളത്തൂർ, ദീപു കരുണാകരൻ, സംവിധായകൻ – സുരേഷ് കൃഷ്ണ, അലൻസിയർ, ബിജു പപ്പൻ, ബാലാജി ശർമ്മ, സന്തോഷ് ദാമോദരൻ, അജിത് ധന്വന്തിരി, മല്ലികാ സുകുമാരൻ, പാർവ്വതി അരുൺ, അഞ്ജനാ അപ്പുക്കുട്ടൻ എന്നിവരും ഈ ചിത്രത്തിലെ പ്രധാന താരങ്ങളാണ്.
Also Read: നടന് ദില്ലി ഗണേഷ് അന്തരിച്ചു
ദീപു കരുണാകരനാണ് ചിത്രത്തിൻ്റെ കോ-പ്രൊഡ്യൂസർ. ഹൈലൈൻ പിക്ചേർസിൻ്റെ ബാനറിൽ പ്രകാശ് ഹൈലൈനും അമീർ അബ്ദുൾ അസീസ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.