അല്ല, കുറക്കണ്ടേ ബിപി ? കുടിക്കാം പാനീയങ്ങൾ

എങ്ങനെ കുറക്കണം, എന്ത് കഴിക്കണം, എന്ത് കുടിക്കണം അങ്ങനെ ഒരു നൂറു നൂറു സംശയം ആണ്., അപ്പോൾ പിന്നെ ഉയർന്ന രക്ത സമ്മർദ്ദത്തെ കുറക്കാൻ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ…

അല്ല, കുറക്കണ്ടേ ബിപി ? കുടിക്കാം പാനീയങ്ങൾ
അല്ല, കുറക്കണ്ടേ ബിപി ? കുടിക്കാം പാനീയങ്ങൾ

മ്മളിൽ പലരും ബിപി കൂടുതൽ കൊണ്ട് കഷ്ട്ടപെടുന്നവർ ആണല്ലേ.. എങ്ങനെ കുറക്കണം, എന്ത് കഴിക്കണം, എന്ത് കുടിക്കണം അങ്ങനെ ഒരു നൂറു നൂറു സംശയം ആണ്., അപ്പോൾ പിന്നെ ഉയർന്ന രക്ത സമ്മർദ്ദത്തെ കുറക്കാൻ രാവിലെ കുടിക്കേണ്ട ചില പാനീയങ്ങളെ പരിചയപ്പെട്ടാലോ…

ഇഞ്ചി ചായ

ജിഞ്ചറോൾ അടങ്ങിയിട്ടുള്ള ഇഞ്ചി ചായ കുടിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കും.

ചെമ്പരത്തി ചായ

ആന്റിഓക്സിഡന്റുകൾ അടങ്ങിയ ചെമ്പരത്തി ചായ നമ്മുടെ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന ബിപിയെ കുറക്കാൻ സഹായിക്കും.

Also Read: ഹൃദയ സംബന്ധമായ രോഗങ്ങളിൽ നിന്നും രക്ഷ ; സീതപ്പഴത്തിന് പലതുണ്ട് ​ഗുണം

ഗ്രീൻ ടി

ആന്റിഓക്സിഡന്റുകൾ അടങ്ങിയ ഗ്രീൻ ടി യും രക്തസമ്മർദ്ദത്തെ കുറക്കാൻ സഹായിക്കും.

തക്കാളി ജ്യൂസ്

100 ഗ്രാം തക്കാളിയിൽ 237 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയിൽ ലൈക്കോപിനും ഉണ്ട്. അതുകൊണ്ട് തന്നെ രാവിലെ
തക്കാളി ജ്യൂസ് കുടിക്കുന്നത് രക്തസമ്മർദ്ദത്തെ കുറക്കാൻ സഹായിക്കും.

Also Read: ഓറഞ്ച് മാത്രമല്ല ഓറഞ്ചിന്റെ തൊലിയും ചർമ്മത്തിന് ബെസ്റ്റാ

കാരറ്റ് ജ്യൂസ്

വിറ്റാമിൻ എ, സി തുടങ്ങിയവ അടങ്ങിയിട്ടുള്ള കാരറ്റ് ജ്യൂസ് സൗന്ദര്യസംരക്ഷണത്തിന് മാത്രമല്ല, ബിപി കുറക്കാനും, ഹൃദയാരോഗ്യത്തിനും ഏറെ സഹായിക്കുന്നു.

ഓറഞ്ച് ജ്യൂസ്

ഫൈബറും വിറ്റാമിൻ സിയും ആന്റി ഓക്സിഡന്റുകളും അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ബിപി കുറക്കാൻ സഹായിക്കും.

Also Read: മഗ്നീഷ്യത്തിന്‍റെ കുറവ് മൈഗ്രേയ്ൻ ഉണ്ടാക്കും! മാനസികാരോഗ്യത്തെയും ബാധിക്കാം

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

Top