ലഖ്നോ: കൈക്കൂലി ആയി 500 രൂപ നൽകാത്തതിന് യുവാവിന്‍റെ പാസ്പോർട്ടിലെ പേജുകൾ വലിച്ചുകീറി പോസ്റ്റ്മാൻ. യു.പിയിലെ ലഖ്നോവിലാണ് സംഭവം. എന്നാൽ ഇതിന്‍റെ വിഡിയോ വൈറലായതോടെ തപാൽ വകുപ്പ് പോസ്റ്റ്മാനെതിരെ അന്വേഷണം തുടങ്ങി.
പാസ്പോർട്ട് പോസ്റ്റലായി വന്നതായിരുന്നു അപേക്ഷകനായ യുവാവിന്. എന്നാൽ, പോസ്റ്റൽ കൈമാറാൻ 500 രൂപ തനിക്ക് നൽകണമെന്ന് മലിഹാബാദിലെ പോസ്റ്റ്മാൻ പറഞ്ഞു. ഇതിന് യുവാവ് തയാറാകാതായതോടെ പേജുകൾ കീറിയാണ് പോസ്റ്റ്മാൻ പാസ്പോർട്ട് കൈമാറിയത്. ബാർകോഡ് ഉൾപ്പെടുന്ന ബാക്ക് പേജാണ് ഇയാൾ കീറി നശിപ്പിച്ചത്.
Also Read: വിവാഹ വാഗ്ദാനം നൽകി വനിത ഡോക്ടറെ പീഡിപ്പിച്ചു; പൊലീസുകാരനെതിരെ കേസ്
വീഡിയോ വൈറലായതിന് പിന്നാലെ നടപടി
പോസ്റ്റ്മാനോട് ഇക്കാര്യം ചോദിക്കുന്നതിന്‍റെ വിഡിയോ പകർത്തിയിരുന്നു. ഇത് സമൂഹമാധ്യമങ്ങളിൽ പെട്ടെന്ന് തന്നെ പ്രചരിച്ചതോടെ നിരവധി പേർ ഈ പോസ്റ്റ്മാനെതിരെ പരാതിയുമായി വന്നു. ഓരോ പോസ്റ്റ് കൈമാറുന്നതിനും 100 രൂപയെങ്കിലും ഇയാൾ കൈക്കൂലിയായി വാങ്ങുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
Also Read: ഹോട്ടലിൽ കയറിച്ചെന്ന് ജീവനക്കാരനെ ആക്രമിച്ചു
സംഭവം വൈറലായതോടെ പോസ്റ്റൽ വകുപ്പ് വിഷയത്തിൽ ഇടപെട്ടു. പോസ്റ്റ്മാനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുമെന്നാണ് പോസ്റ്റൽ വകുപ്പ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്.