കെ– ഫോണിൽ സിബിഐ അന്വേഷണമില്ല; ഹൈക്കോടതി

കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം

കെ– ഫോണിൽ സിബിഐ അന്വേഷണമില്ല; ഹൈക്കോടതി
കെ– ഫോണിൽ സിബിഐ അന്വേഷണമില്ല; ഹൈക്കോടതി

കൊച്ചി: കെ–ഫോൺ പദ്ധതി കരാറിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ ആവശ്യം ഹൈക്കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ.ജയശങ്കരൻ നമ്പ്യാർ, വി.ശ്യാംകുമാർ എന്നിവരടങ്ങുന്ന ബെഞ്ചാണ് വിധി പറയുന്നത്. കരാറിനു പിന്നിൽ ആസൂത്രിതമായ അഴിമതിയുണ്ടെന്നാണ് പ്രതിപക്ഷ നേതാവിന്റെ വാദം.

വാർത്തയുടെ വിശദാംശങ്ങൾ ചുവടെ :

കെ ഫോണില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. പ്രതിപക്ഷ നേതാവിന് പബ്ലിക് ഇന്ററസ്റ്റ് ആണോ അതോ പബ്ലിസിറ്റി ഇന്ററസ്റ്റാണോയെന്ന് ചീഫ് ജസ്റ്റിസ് ആശിഷ് ജെ ദേശായി, ജസ്റ്റിസ് വിജി അരുണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ച് ചോദിച്ചു. ഹര്‍ജിയിലെ പൊതുതാല്‍പര്യമെന്തെന്ന് ചോദിച്ച ഹൈക്കോടതി ലോകായുക്തയ്ക്ക് എതിരായ പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും പ്രതിപക്ഷ നേതാവിനോട് നിര്‍ദേശിച്ചു. കെ ഫോണ്‍ പദ്ധതിയില്‍ അഴിമതിയാരോപിച്ച് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി. 2019ല്‍ ആരംഭിച്ച പദ്ധതി നടപടികള്‍ അവസാനഘട്ടത്തിലാണ്. കെ ഫോണ്‍ പദ്ധതിയുടെ ഗുണം ഉപഭോക്താക്കളിലേക്ക് എത്തിത്തുടങ്ങി. ഇത് ഇപ്പോള്‍ ചോദ്യം ചെയ്യുന്നത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു. ടെന്‍ഡറില്‍ അപാകതകളുണ്ടെന്നും ശേഷിക്കുന്ന തെളിവുകള്‍ സിഎജി റിപോര്‍ട്ട് വന്നശേഷം ഹാജരാക്കാമെന്നും പ്രതിപക്ഷ നേതാവ് ഹൈക്കോടതിയെ അറിയിച്ചു. എങ്കില്‍ സിഎജി റിപ്പോർട്ട് വന്നതിന് ശേഷം ഹര്‍ജി പരിഗണിച്ചാല്‍ പോരേയെന്നും ഹൈക്കോടതി ചോദിച്ചു. തുടര്‍ന്ന് ഹര്‍ജി ഫയലില്‍ സ്വീകരിക്കാനും സര്‍ക്കാരിന് നോട്ടീസ് അയയ്ക്കാനും ഹൈക്കോടതി വിസമ്മതിച്ചിരുന്നു.

പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി നിലനില്‍ക്കുമോയെന്ന കാര്യത്തില്‍ സര്‍ക്കാര്‍ മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കണം. ലോകായുക്തയെക്കൊണ്ട് കാര്യമില്ലെന്നും സമീപിച്ചിട്ട് പ്രയോജനമില്ലെന്നുമായിരുന്നു പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ വിവാദ പരാമര്‍ശം. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ പ്രതിപക്ഷ നേതാവിന്റെ പരാമര്‍ശം അനുചിതമാണെന്ന് നിരീക്ഷിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top