CMDRF

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല; ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമില്ല. ഇന്നലെ 200 രൂപ കുറഞ്ഞിരുന്നു. വെള്ളിയാഴ്ച സര്‍വകാല റെക്കോര്‍ഡ് വിലയിലായിരുന്നു വ്യാപാരം. ഇന്നലെ ചെറിയ ഇടിവ് സംഭവിച്ചെങ്കിലും 50000 ത്തിന് മുകളില്‍ തന്നെയാണ് ഇന്നും സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 50,200 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6275 രൂപയാണ്. 18 ഗ്രാം സ്വര്‍ണത്തിന്റെ വില 5240 രൂപയാണ്. വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 81 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വില 103 രൂപയാണ്.

Top