തിരുവനന്തപുരം: ചൈൽഡ് സീറ്റ് ബെൽറ്റ് നടപ്പാക്കില്ലെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ‘ഇത്തരം സീറ്റുകൾ കേരളത്തിൽ ലഭ്യമല്ല. കേരളത്തിലെ റോഡുകൾ ഇത്തരം പരിഷ്‌ക്കാരങ്ങൾക്ക് അനുയോജ്യമല്ല. ട്രാൻസ്‌പോർട്ട് കമ്മീഷണർ ഉത്തരവിറക്കിയത് താൻ നാട്ടിൽ ഇല്ലാത്തപ്പോൾ. കമ്മീഷണർ പറഞ്ഞത് നിയമപരമായ കാര്യങ്ങൾ. ഡിസംബർ മുതൽ പിഴ ഈടാക്കില്ലെന്നും മന്ത്രി പറഞ്ഞു.