ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി മന്ത്രി

ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി മന്ത്രി
ഗ്യാസ് മസ്റ്ററിങ് വിതരണക്കാര്‍ വീട്ടിലെത്തി ചെയ്യും; വ്യക്തത വരുത്തി മന്ത്രി

ഡല്‍ഹി: പാചക വാതക കണക്ഷൻ ഇകെവൈസി പൂർത്തീകരിക്കാൻ സമയ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി. ഇകെവൈസി സിലിൻഡർ വിതരണത്തിന് എത്തുന്നവർ വീട്ടിൽ വച്ചു തന്നെ മൊബൈൽ ഫോൺ ഉപയോഗിച്ച് ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ കത്തിന് മറുപടിയായാണ് പുരി ഇക്കാര്യം അറിയിച്ചത്.എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിങ് നടത്തണമെന്ന കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് വന്നതോടെ ഉപയോക്താക്കള്‍ക്ക് വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ഗ്യാസ് ഏന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ രൂപപ്പെട്ടിരുന്നു.

എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി സിലിൻഡർ വീടുകളില്‍ വിതരണം ചെയ്യുമ്പോള്‍ ഡെലിവറി ജീവനക്കാരന്‍ ഉപഭോക്താക്കളുടെ ആധാര്‍ അടക്കമുള്ള രേഖകകള്‍ പരിശോധിക്കും.

അതിന് ശേഷം മൊബൈല്‍ ആപ് വഴി രേഖകള്‍ അപ് ലോഡ് ചെയ്യും. തുടര്‍ന്ന് ലഭിക്കുന്ന ഒടിപി വഴി ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങ് പൂര്‍ത്തീകരിക്കാനാകും. ആവശ്യമെങ്കില്‍ വിതരണ കേന്ദ്രത്തില്‍ എത്തി പരിശോധന നടത്താമെന്നും മന്ത്രി പറഞ്ഞു.

എല്‍പിജി ഗ്യാസ് സിലിൻഡർ യഥാര്‍ത്ഥ ഉപഭോക്താവിന്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിങ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിങ്.

Top