അവശ്യ സൗകര്യങ്ങള്‍ ഇല്ല, പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍; സമരം തുടരുന്നു

അവശ്യ സൗകര്യങ്ങള്‍ ഇല്ല, പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍; സമരം തുടരുന്നു
അവശ്യ സൗകര്യങ്ങള്‍ ഇല്ല, പാലക്കാട് മെഡിക്കല്‍ കോളേജ് വിദ്യാര്‍ത്ഥികള്‍; സമരം തുടരുന്നു

പാലക്കാട്: പാലക്കാട് മെഡിക്കല്‍ കോളജില്‍ വിദ്യാര്‍ത്ഥികള്‍ സമരം സമരം തുടരുന്നു. എസ്എഫ്‌ഐ, വിദ്യാര്‍ത്ഥി ഐക്യവേദി എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് മുന്നില്‍ പന്തല്‍ കെട്ടിയാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി വി കെ ശ്രീകണ്ഠന്‍ എംപിയും സമരപ്പന്തലിലെത്തി.

2014 ല്‍ ആരംഭിച്ച മെഡിക്കല്‍ കോളജ്. കെട്ടിടം കെട്ടി കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം. വിദ്യാര്‍ത്ഥി ഐക്യവേദിയുടെയും എസ്എഫ്‌ഐയുടേയും നേതൃത്വത്തില്‍ പ്രത്യക്ഷ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് അഞ്ചു ദിവസം പിന്നിട്ടു. ഉദ്ഘാടനം കഴിഞ്ഞിട്ടും തുറന്നു കൊടുക്കാത്ത ഐപിയിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ വേഗത്തില്‍ പരിഹാരം കാണണമെന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചെത്തിയ വി കെ ശ്രീകണ്ഠന്‍ എംപി പറഞ്ഞു.

ഈ മാസം പത്തിനുള്ളില്‍ പ്രശ്‌നം പരിഹരിക്കാമെന്നായിരുന്നു പട്ടികജാതി വകുപ്പിന്റെ ഉറപ്പ്. എന്നാല്‍ പറഞ്ഞ കാലാവധി കഴിഞ്ഞിട്ടും അതേപടി തുടര്‍ന്നു. ഡയറക്ടറെ ഉപരോധിച്ചും പഠിപ്പ് മുടക്കിയും സമരം ചെയ്തു. വകുപ്പ് മന്ത്രി കെ രാധാകൃഷ്ണനെത്തി മാരത്തണ്‍ ചര്‍ച്ച നടത്തി. എല്ലാം ശരിയാവാന്‍ ഇനിയും ഒരു മാസമെടുക്കുമെന്നായിരുന്നു ചര്‍ച്ചയ്ക്ക് ശേഷമുള്ള മന്ത്രിയുടെ ഉറപ്പ്. ഇതോടെയാണ് ശക്തമായ സമരത്തിലേക്ക് പോകാന്‍ വിദ്യാര്‍ത്ഥികള്‍ തീരുമാനിച്ചത്. അസൗകര്യങ്ങള്‍ പരിഹരിക്കുന്നത് വരെ സമരം തുടരാനാണ് തീരുമാനം.

Top