ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും. ഈ കൊഴുപ്പ് കരൾ രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടുന്നു.

ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ
ഫാറ്റി ലിവർ വേണ്ടേ വേണ്ട! ശ്രദ്ധിക്കാം ഈ കാര്യങ്ങൾ

തെറ്റായ ജീവിതശൈലി കൊണ്ടും മോശം ഭക്ഷണക്രമം, അമിതവണ്ണം, മദ്യപാനം എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടും ചെറുപ്പക്കാരിൽ ഫാറ്റി ലിവറിനുള്ള സാധ്യത വളരെ കൂടുതലായി കാണാറുണ്ട്. ഫാറ്റി ലിവർ സാധ്യത കുറക്കാൻ ജീവിതശൈലിയിൽ ശ്രദ്ധിക്കേണ്ടത് എന്തൊക്കെയാണെന്ന് നോക്കാം…

ഒഴിവാക്കാം മദ്യം

വളരെ അമിതമായി മദ്യം കഴിക്കുന്നത് നമ്മുടെ കരളിനെ തകരാറിലാക്കുകയും ഫാറ്റി ലിവറിന് കാരണമാകുകയും അത് ലിവർ സിറോസിസിലേക്ക് വഴിതെളിയിക്കുകയും ചെയ്യും.

പഞ്ചസാര

പഞ്ചസാര അമിതമായി ഉപയോഗിക്കുന്നത് രക്തത്തിലെ മധുരം അഥവാ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും കരളിൽ കൊഴുപ്പ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വറുത്ത ഭക്ഷണങ്ങൾ

വറുത്തതും ഉപ്പിലിട്ടതുമായ ഭക്ഷണം അമിതമായി കഴിക്കുന്നത് നമ്മുടെ ശരീരഭാരം വർദ്ധിപ്പിക്കുന്നതിനും, അതുവഴി കരളിൽ കൊഴുപ്പടിഞ്ഞു കൂടുന്നതിനും കാരണമാകും.

Also Read: ഡയറ്റിൽ നിന്നും പഞ്ചസാര ഒഴിവാക്കിയാലോ? അറിയാം മാറ്റങ്ങൾ!

FATTY LIVER-SYMBOLIC IMAGE

കുറയ്ക്കാം അമിതവണ്ണം

ശരീരത്തിൽ അമിതമായി കൊഴുപ്പടിഞ്ഞു കൂടുന്നത് വിവിധ രോഗങ്ങൾക്ക് ഇടയാക്കും. ഈ കൊഴുപ്പ് കരൾ രോഗങ്ങൾക്കുള്ള സാധ്യതയും കൂട്ടുന്നു.

വേണോ പുകവലി

പുകവലിയും അമിതമായ മദ്യപാനവും കരളിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു സിഗരറ്റ് വലിക്കുന്നത് കരൾ അർബുദത്തിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

ആരോഗ്യകരമായ ഭക്ഷണക്രമം

ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും, പല രോഗത്തിൽ നിന്നും നമ്മളെ സംരക്ഷിക്കുകയും ചെയ്യുന്നു.

വ്യായാമം

രാവിലെയോ ഒഴിവുസമയങ്ങളിലോ ഉള്ള കൃത്യമായ വ്യായാമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിലനിർത്താൻ സഹായിക്കും.

Also Read: ഫാറ്റി ലിവർ മാറ്റിയാലോ ; കുടിക്കൂ ഈ പാനീയങ്ങൾ

തടയുമോ കാപ്പി

കാപ്പി കുടിക്കുന്നത് കരളിൽ കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയാൻ സഹായിക്കും

ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക

Top