സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കഴിക്കാന്‍ ‘ഫ്രഷ് ഫുഡില്ല’

ഐ.എസ്.എസിലേക്ക് ഭക്ഷണം പുതുതായി വിതരണം ചെയ്യണമെങ്കില്‍ മൂന്നുമാസം വേണ്ടിവരും

സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കഴിക്കാന്‍ ‘ഫ്രഷ് ഫുഡില്ല’
സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കഴിക്കാന്‍ ‘ഫ്രഷ് ഫുഡില്ല’

ന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി കിടക്കുന്ന നാസയുടെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസിനും ബുച്ച് വില്‍മോറിനും കഴിക്കാന്‍ ആവശ്യത്തിന് ഭക്ഷണം ഉണ്ടെന്ന് തന്നെയാണ് നാസ പറയുന്നത്. എന്നാൽ ഇവര്‍ക്ക് ആവശ്യമായ ‘ഫ്രഷ് ഫുഡി’ന്റെ അളവ് ക്രമേണ കുറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. പിസ, റോസ്റ്റ് ചിക്കന്‍, ഷ്രിംപ് കോക്ടെയില്‍ തുടങ്ങിയവയാണ് സുനിതയും ബുച്ചും കൂടുതലായും കഴിക്കുന്നത്.

പക്ഷേ, ഇരുവരുടെയും ഭക്ഷണക്രമത്തില്‍ വളരെ കുറച്ച് പഴങ്ങളും പച്ചക്കറികളും മാത്രമേ ഉള്ളൂവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്ത് പുറത്തുവന്ന ചിത്രങ്ങള്‍, സുനിതാ വില്യംസിന്റെ ആരോഗ്യനിലയേക്കുറിച്ച് ആശങ്ക ഉണര്‍ത്തുന്നവയായിരുന്നു. കവിളുകള്‍ ഒട്ടിയ നിലയിലും പ്രത്യക്ഷത്തില്‍ത്തന്നെ ക്ഷീണം തോന്നിക്കുംവിധത്തിലുമായിരുന്നു ആ ചിത്രങ്ങളിൽ സുനിത.

Also Read: വീണ്ടും ചരിത്രം കുറിച്ച് സ്‌പേസ് എക്‌സ്; സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം

അതേസമയം, വിവാദങ്ങളെ തള്ളിയ സുനിത, അന്തരീക്ഷത്തില്‍ ഗുരുത്വാകര്‍ഷണമില്ലാത്തതാണ് തന്റെ ഭാരംകുറഞ്ഞതിന് കാരണം എന്ന് വ്യക്തമാക്കിയിരുന്നു.ധാന്യങ്ങള്‍ ചേര്‍ത്ത പ്രഭാതഭക്ഷണം, പൗഡര്‍രൂപത്തിലുള്ള പാല്‍, പിസ, ഷ്രിംപ് കോക്ടെയില്‍, റോസ്റ്റ് ചിക്കന്‍, ട്യൂണ തുടങ്ങി വിവിധതരത്തിലുള്ള ഭക്ഷണങ്ങള്‍ സുനിതയ്ക്കും ബുച്ചിനും ലഭ്യമാണെന്നും ഇതിലൂടെ ആവശ്യത്തിന് കലോറി ഇരുവര്‍ക്കും ലഭ്യമാകുന്നുണ്ടെന്നും സ്റ്റാര്‍ലൈനര്‍ ദൗത്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന വിദഗ്ധരില്‍ ഒരാള്‍ ന്യൂയോര്‍ക്ക് ടൈംസിനോടു പ്രതികരിച്ചു.

എന്നിരുന്നാലും, ഇവരുടെ ഭക്ഷണക്രമത്തില്‍ പഴങ്ങളും പച്ചക്കറികളും പരിമിതമാണ്. കാരണം, ഐ.എസ്.എസിലേക്ക് ഭക്ഷണം പുതുതായി വിതരണം ചെയ്യണമെങ്കില്‍ മൂന്നുമാസം വേണ്ടിവരും. ബഹിരാകാശ നിലയത്തില്‍ പ്രതിദിനം 1.7 കിലോ ഗ്രാം ഭക്ഷണമാണ് ഓരോ ബഹിരാകാശ സഞ്ചാരിക്കും ലഭ്യമാക്കുക എന്നാണ് നാസ പറയുന്നത്. ഭൂമിയില്‍നിന്ന് പാകംചെയ്ത് അയക്കുന്ന ഭക്ഷണം ഐ.എസ്.എസില്‍ വീണ്ടും ചൂടാക്കി ഉപയോഗിക്കുകയാണ് ചെയ്യുന്നത്.

Top