തിരുവനന്തപുരം: എ ഡി എം നവീൻ ബാബുവിന്റെ മരണത്തിൽ മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ ഉടൻ നടപടിയില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ്. നിയമപരമായ നടപടികൾ മുന്നോട്ട് പോകട്ടെയെന്ന് സെക്രട്ടറിയേറ്റ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനം വരുന്ന മുറയ്ക്ക് തുടർ നടപടികൾ മതിയെന്നാണ് സെക്രട്ടറിയേറ്റിന്റെ വിലയിരുത്തൽ.