കണ്ണൂർ കളക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല

അന്വേഷണ ഉദ്യോ​ഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി.

കണ്ണൂർ കളക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല
കണ്ണൂർ കളക്ടർക്കെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല

തിരുവനന്തപുരം: കണ്ണൂർ കളക്ടർ അരുൺ കെ വിജയനെതിരെ ഉടൻ നടപടി ഉണ്ടായേക്കില്ല. കളക്ടർക്കെതിരായ പരാതിയിൽ കളക്ടറുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ ഉദ്യോ​ഗസ്ഥ എ ഗീത ഐഎഎസിൻറെ റിപ്പോർട്ടിൽ കളക്ടർക്ക് ക്ലീൻ ചിറ്റ് നൽകി.

റവന്യൂ മന്ത്രി കെ രാജന് നൽകുന്ന റിപ്പോർട്ടിൽ അരുൺ കെ വിജയനെതിരെ പരാമർശങ്ങളില്ല. പി പി ദിവ്യ എഡിഎം നവീൻ ബാബുവിൻറെ യാത്രയയപ്പ് ചടങ്ങിലേക്ക് എത്തുന്നത് തനിക്ക് അറിയില്ലായിരുന്നുവെന്നും ക്ഷണം നൽകിയിരുന്നില്ലെന്നുമാണ് അരുൺ അന്വേഷണ സംഘത്തിന് മൊഴി നൽകിയത്.

Top