CMDRF

യഹ്‌യാ സിൻവാറിനെക്കുറിച്ച് വിവരമില്ല; അന്വേഷണവുമായി ഇസ്രയേൽ

ഗാസയിലെ തുരങ്കങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ സിൻവാറിന് ഗുരുതര പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തോയെന്നാണ് ഇസ്രയേൽ അന്വേഷിക്കുന്നത്

യഹ്‌യാ സിൻവാറിനെക്കുറിച്ച് വിവരമില്ല; അന്വേഷണവുമായി ഇസ്രയേൽ
യഹ്‌യാ സിൻവാറിനെക്കുറിച്ച് വിവരമില്ല; അന്വേഷണവുമായി ഇസ്രയേൽ

ഗാസ: ഹമാസ് തലവൻ യഹ്‌യാ സിൻവാറിനെക്കുറിച്ച് ഏതാനും ദിവസങ്ങളായി ഒരു വിവരവുമില്ലെന്ന് ഇസ്രയേൽ മാധ്യമങ്ങൾ. ആക്രമണം തുടങ്ങിയത് മുതൽ ഗാസയിലെ തുരങ്കങ്ങളിൽ സിൻവാർ ഉണ്ടെന്നാണ് ഇസ്രയേൽ അവകാശപ്പെടുന്നത്. കഴിഞ്ഞ 11 മാസത്തിനിടെ തുരങ്കത്തിന് പുറത്തുള്ളവരുമായി സിൻവാർ സമ്പർക്കം പുലർത്തിയിരുന്നു.

മധ്യസ്ഥ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന രാഷ്ട്രങ്ങളുമായും സിൻവാർ ഇടനിലക്കാർ വഴി ബന്ധപ്പെട്ടിരുന്നു. എന്നാൽ ഏതാനും ദിവസങ്ങളായി സിൻവാറും പുറംലോകവുമായുള്ള ബന്ധം പൂർണമായും വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.

Also Read: സംഘര്‍ഷം രൂക്ഷം; മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യത്തെ അയച്ച് അമേരിക്ക

സിൻവാറിന് എന്ത് സംഭവിച്ചുവെന്നത് സംബന്ധിച്ച് ഇസ്രയേൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സിൻവാറുമായുള്ള ബന്ധം നഷ്ടപ്പെട്ടതോടെ മധ്യസ്ഥ ചർച്ചകളും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഗാസയിലെ തുരങ്കങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യോമാക്രമണത്തിൽ സിൻവാറിന് ഗുരുതര പരിക്കേൽക്കുകയോ കൊല്ലപ്പെടുകയോ ചെയ്‌തോയെന്നാണ് ഇസ്രയേൽ അന്വേഷിക്കുന്നത്. അതേസമയം ആക്രമണം ശക്തമാക്കിയ സാഹചര്യത്തിൽ തന്നെക്കുറിച്ചുള്ള വിവരങ്ങൾ ലഭിക്കാതിരിക്കാൻ സിൻവാർ മനപ്പൂർവം ബന്ധം കുറച്ചതാണോയെന്ന സംശയവും ഇസ്രയേലിനുണ്ട്.

Top