കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റവാളികളെ സംരക്ഷിക്കുകയാണെന്നും എഡിജിപിക്ക് എതിരായി ഒരു അന്വേഷണവും നടത്താൻ പോകുന്നില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. അജിത്കുമാറിനെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗോവിന്ദൻ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്, രാജിവെച്ച് കാശിക്ക് പോകണമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ നടപടികൾക്ക് താങ്ങും തണലും ആകുന്നത് പി ശശിയും അജിത്കുമാറുമാണ്. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പോലെയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
കെ സുരേന്ദ്രന്റെ വാക്കുകൾ
‘എഡിജിപിക്ക് എതിരായി ഒരു അന്വേഷണവും നടത്താൻ പോകുന്നില്ല. മുഖ്യമന്ത്രി കുറ്റവാളികളെ സംരക്ഷിക്കുകയാണ്. മുഖ്യമന്ത്രിക്ക് നല്ല ഭയമുണ്ട്. കേന്ദ്ര ഏജൻസിക്ക് അന്വേഷണം കൈമാറണം. ഗോവിന്ദൻ മാഷ് എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നത്?. രാജിവെച്ച് കാശിക്ക് പോകുന്നതാണ് നല്ലത്. അജിത്കുമാറിനെ തൊടാൻ മുഖ്യമന്ത്രിക്ക് ഭയമാണ്. പാർട്ടി സെക്രട്ടറി രാജിവെച്ച് കാശിക്ക് പോകണം. മുഖ്യമന്ത്രിയുടെ നടപടികൾക്ക് താങ്ങും തണലും ആകുന്നത് പി ശശിയും അജിത്കുമാറുമാണ്. മുഖ്യമന്ത്രിയിലേക്കുള്ളതാണ് അൻവറിന്റെ ആരോപണം.
Also read: അനധികൃത ക്രിക്കറ്റ് നെറ്റ്സ് നിർമ്മാണം; സുജിത്ദാസിനെതിരെ അഴിമതി ആരോപണം
മുഖ്യമന്ത്രിയുടെ ഓഫീസിന് നേരെ ഉയർന്നത് ഗുരുതര ആരോപണമാണ്. നടപടിയെടുത്താൽ കസേര തെറിക്കുമെന്ന് മുഖ്യമന്ത്രിക്ക് അറിയാം. എഡിജിപിക്കെതിരെ ഒരന്വേഷണവും നടക്കില്ല. കണ്ണിൽ പൊടിയിടാനുള്ള ശ്രമം മാത്രമാണിത്. ഇപ്പോൾ പ്രഖ്യാപിച്ച അന്വേഷണം മല എലിയെ പ്രസവിച്ച പോലെയാണ്. മുഖ്യമന്ത്രിയുടെ അഴിമതിയുടെ തെളിവുകൾ അജിത്കുമാറിൻറെ കയ്യിലുണ്ട്.അതാണ് എഡിജിപിയെ തൊടാൻ മടിക്കുന്നത്. അദ്ദേഹത്തിനെതിരായ അന്വേഷണം കീഴുദ്യോഗസ്ഥരെ കൊണ്ടാണ് നടത്തുന്നത്. ഇത് കള്ളക്കളിയാണ്, കണ്ണിൽപൊടിയിടലാണ്. മുഖ്യമന്ത്രി രാജിവെക്കണം’.