CMDRF

ഇസ്രയേലുമായുള്ള ബ​ന്ധം പു:നസ്ഥാപിക്കാൻ ഉ​ദ്ദേശ​മില്ല: ഒമാൻ

സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നായി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പ​ഴ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഇസ്രയേലുമായുള്ള ബ​ന്ധം പു:നസ്ഥാപിക്കാൻ ഉ​ദ്ദേശ​മില്ല: ഒമാൻ
ഇസ്രയേലുമായുള്ള ബ​ന്ധം പു:നസ്ഥാപിക്കാൻ ഉ​ദ്ദേശ​മില്ല: ഒമാൻ

മസ്കറ്റ്: ​ഗാസയിൽ ഇസ്രയേൽ നടത്തുന്ന ക്രൂരുത അവസാനിപ്പിക്കണമെന്ന് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ രാ​ഷ്ട്രീ​യ​കാ​ര്യ അ​ണ്ട​ർ​സെ​ക്ര​ട്ട​റി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ അ​ലി അ​ൽ ഹാ​ർ​ത്തി. ഇ​സ്രാ​യേ​ലും നി​ര​വ​ധി പ്രാ​ദേ​ശി​ക രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സ​മീ​പ​കാ​ല സാ​ധാ​ര​ണ​വ​ത്ക്ക​ര​ണം പ​ല​സ്തീ​ൻ അ​വ​കാ​ശ​ങ്ങ​ൾ മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​തി​ൽ പ​രാ​ജ​യ​പ്പെ​ട്ടു. ഇ​പ്പോ​ഴ​ത്തെ പ്ര​ധാ​ന പ്ര​ശ്നം ന​മ്മ​ൾ സാ​ധാ​ര​ണ നി​ല​യി​ലാ​യോ ഇ​ല്ല​യോ എ​ന്ന​ത​ല്ല, മ​റി​ച്ച് പ​ല​സ്തീ​ൻ പ്ര​ശ്ന​ത്തി​ന് ഒ​രു പ​രി​ഹാ​ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ക​യും അ​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ൾ ന​ൽ​കു​ക​യും ചെ​യ്യു​ക എ​ന്ന​താ​ണ്.

ഇസ്രയേലുമായുള്ള ബ​ന്ധം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​ൻ ഒ​മാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. സം​ഘ​ർ​ഷം ത​ട​യു​ന്ന​തി​നായി മ​സ്‌​ക​ത്ത് അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​വു​മാ​യി സ​ജീ​വ​മാ​യി ഇ​ട​പ​ഴ​കു​ന്നു​ണ്ടെ​ന്ന് അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

Also Read: ഡൽഹിയിൽ ഇരുനില കെട്ടിടം തകർന്ന് അപകടം; 12 പേരെ രക്ഷപ്പെടുത്തി

ടെ​ൽ അ​വീ​വു​മാ​യി ഒ​മാ​ൻ നേ​രി​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ന്നി​ല്ല, ഇ​റാ​നും ടെ​ൽ അ​വീ​വി​നും ഇ​ട​യി​ൽ മ​ധ്യ​സ്ഥ​ത​വ​ഹി​ക്കു​ന്നു​ണ്ട്. പ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​നും സി​വി​ലി​യ​ന്മാ​ർ​ക്കെ​തി​രാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നു​ള്ള പി​ന്തു​ണ​ക്ക് സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖി​ന്‍റെ പ്ര​തി​ബ​ദ്ധ​ത ഹാ​ർ​ത്തി എ​ടു​ത്തു​പ​റ​ഞ്ഞു. കി​ഴ​ക്ക​ൻ ജ​റൂസ​ലം ത​ല​സ്ഥാ​ന​മാ​യി സ്വ​ത​ന്ത്ര രാ​ഷ്ട്ര​ത്തി​നു​ള്ള പ​ല​സ്തീ​നി​ക​ളു​ടെ അ​വ​കാ​ശം ന​ൽ​കു​ന്ന​തി​ൽ, അ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യാ​ണ്.

Also Read: വിമാനത്തിന്റെ പിൻഭാ​ഗം റൺവേയിൽ ഇടിച്ചതായി റിപ്പോർട്ട്

അ​റ​ബ് ലീ​ഗി​നെ​യും സം​യു​ക്ത അ​റ​ബ് പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന പ്രാ​ദേ​ശി​ക സം​ഘ​ട​ന​ക​ളെ​യും ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ നേ​ടി​യെ​ടു​ക്കാ​വു​ന്ന അ​റ​ബ് ഐ​ക്യ​ത്തി​നു​ള്ള ഒ​മാ​ന്‍റെ ആ​ഹ്വാ​നം അദ്ദേഹം ആ​വ​ർ​ത്തി​ച്ച് വ്യ​ക്ത​മാ​ക്കു​ക​യും ചെ​യ്തു.

Top