ദേശീയ പദവി നഷ്ടപ്പെടില്ല; സിപിഎമ്മിന് രാജസ്ഥാനില്‍ സംസ്ഥാന പദവിയും

ദേശീയ പദവി നഷ്ടപ്പെടില്ല; സിപിഎമ്മിന് രാജസ്ഥാനില്‍ സംസ്ഥാന പദവിയും
ദേശീയ പദവി നഷ്ടപ്പെടില്ല; സിപിഎമ്മിന് രാജസ്ഥാനില്‍ സംസ്ഥാന പദവിയും

ലോക്‌സഭ തെരഞ്ഞെടുപ്പോടെ സിപിഎമ്മിന് ദേശീയ പാര്‍ട്ടി പദവി നഷ്ടപ്പെടുമെന്ന് പറഞ്ഞവര്‍ക്ക് തിരിച്ചടി. രാജസ്ഥാനില്‍ നടത്തിയ ശക്തമായ മുന്നേറ്റത്തിലൂടെ ദേശീയ പാര്‍ട്ടി പദവി സിപിഎം നിലനിര്‍ത്തി. 2033വരെ ദേശീയ പാര്‍ട്ടിയായി തുടരുന്നതില്‍ യാതൊരു ഭീഷണിയുമില്ല. നിലവില്‍ കേരളം, ബംഗാള്‍, തമിഴ്നാട്, ത്രിപുര എന്നിവടങ്ങളില്‍ സിപിഎമ്മിന് സംസ്ഥാന പാര്‍ട്ടി പദവിയുണ്ട്. ഇനി രാജസ്ഥാനിലും ആ പദവി ലഭിക്കും. സംസ്ഥാന സെക്രട്ടറി ആംരാ റാം എഴുപതിനായിരത്തിലധികം ലീഡ് നേടിയാണ് വിജയിച്ചത്.

തെരഞ്ഞെടുപ്പില്‍ ഇടതുപാര്‍ട്ടികള്‍ക്ക് രാജ്യത്ത് എട്ടു സീറ്റ് ലഭിച്ചിരുന്നു. ദേശീയതലത്തില്‍ സിപിഎം നാലു സീറ്റും സിപിഐ രണ്ടു സീറ്റും സിപിഎംഎല്‍ ലിബറേഷന്‍ രണ്ടു സീറ്റും നേടിയിട്ടുണ്ട്. തമിഴ്നാട്ടില്‍ മധുര, ഡിണ്ടിഗല്‍ മണ്ഡലങ്ങളിലാണ് സിപിഎം ജയം. മധുരയില്‍ എസ്. വെങ്കിടേശന്‍ രണ്ടു ലക്ഷത്തിലേറെ വോട്ടിന് വിജയിച്ചു. തമിഴ്നാട്ടിലെ തിരുപ്പൂര്‍, നാഗപട്ടണം എന്നിവിടങ്ങളിലാണു സിപിഐയുടെ ജയം. ഡിണ്ടിഗലില്‍ ആര്‍ സച്ചിദാനന്ദം നാലര ലക്ഷത്തോളം വോട്ടിന് ജയിച്ചപ്പോള്‍ നാഗപട്ടണത്ത് വി. സെല്‍വരാജ് രണ്ടു ലക്ഷത്തിലേറെ വോട്ടിനും തിരുപ്പൂരില്‍ കെ സുബ്ബരായന്‍ ഒന്നേകാല്‍ ലക്ഷത്തോളം വോട്ടിനും ജയിച്ചു. ബീഹാറില്‍ 2 സീറ്റ് നേടി ലിബറേഷന്‍ ഇന്‍ഡ്യാ മുന്നണിയിലെ നിര്‍ണായക സ്വാധീനമായി.

Top