CMDRF

‘മോദി തരംഗമില്ല’; പ്രസ്താവന തിരുത്തി ബിജെപി സ്ഥാനാര്‍ഥി നടി നവനീത് റാണ

‘മോദി തരംഗമില്ല’; പ്രസ്താവന തിരുത്തി ബിജെപി സ്ഥാനാര്‍ഥി നടി നവനീത് റാണ
‘മോദി തരംഗമില്ല’; പ്രസ്താവന തിരുത്തി ബിജെപി സ്ഥാനാര്‍ഥി നടി നവനീത് റാണ

മുംബൈ: തിരഞ്ഞെടുപ്പില്‍ മോദി തരംഗമില്ലെന്നും നന്നായി അധ്വാനിച്ചാല്‍ മാത്രമേ വിജയിക്കാനാവൂ എന്ന പ്രസ്താവന തിരുത്തി ബിജെപി സ്ഥാനാര്‍ഥിയായ നടി നവനീത് റാണ. നവനീത് പറയുന്നതു സത്യമാണെന്നും പ്രതിപക്ഷവും ഇതുതന്നെയാണു പറയുന്നതെന്നുമുള്ള വാദം ഉയര്‍ന്നതോടെയാണ് നടി പ്രസ്താവന തിരുത്തിയത്.

വിഡിയോ എഡിറ്റ് ചെയ്ത് തെറ്റായി വ്യാഖ്യാനിക്കുകയാണെന്നും രാജ്യം മുഴുവന്‍ മോദി തരംഗമുണ്ടെന്നും എന്‍ഡിഎ 400ല്‍ അധികം സീറ്റ് നേടുമെന്നും അവര്‍ വിശദീകരിച്ചു.

‘പഞ്ചായത്ത് തിരഞ്ഞെടുപ്പ് പോലെ ലോക്‌സഭാ തിരഞ്ഞെടുപ്പും കാണണം. ഉച്ചയ്ക്ക് 12നകം എല്ലാ വോട്ടര്‍മാരെയും ബൂത്തിലെത്തിക്കണം. മോദി തരംഗമുണ്ടെന്ന മിഥ്യാധാരണയില്‍ അലസത പാടില്ല. 2019ലെ മോദി തരംഗത്തെ അതിജീവിച്ചാണു ഞാന്‍ വിജയിച്ചത് എന്നായിരുന്നു വിവാദ പ്രസംഗം. 2019 ല്‍ എന്‍സിപി പിന്തുണയോടെ മത്സരിച്ചു വിജയിച്ച നടി പിന്നീട് ബിജെപിക്കൊപ്പം ചേരുകയായിരുന്നു.

Top