ഇനി കെമിക്കൽ വേണ്ട; വീട്ടിനുള്ളിലെ ചിലന്തികളെ തുരത്താൻ ചില അടുക്കള പൊടികൈകൾ

ഇനി കെമിക്കൽ വേണ്ട; വീട്ടിനുള്ളിലെ ചിലന്തികളെ തുരത്താൻ ചില അടുക്കള പൊടികൈകൾ
ഇനി കെമിക്കൽ വേണ്ട; വീട്ടിനുള്ളിലെ ചിലന്തികളെ തുരത്താൻ ചില അടുക്കള പൊടികൈകൾ

മ്മുടെ ഒക്കെ വീടുകളിലെ പ്രധാന പ്രശ്നമാണ് ചിലന്തിയും അത് നെയ്യുന്ന വലയും. വീടിന്റെ മുക്കും മൂലയും എത്രതന്നെ വൃത്തിയാക്കിയാലും വീണ്ടും ഇവ ഉണ്ടാക്കുന്ന പൊല്ലാപ്പുകൾ കുറച്ചൊന്നുമല്ല. മാത്രമല്ല ചെറിയ വിഷം ഉള്ളതിനാൽ ചിലന്തി കടിക്കുന്നതും ദോഷമാണ്. ചിലന്തിയെ തുരത്താൻ എത്ര തന്നെ ശ്രമിച്ചാലും ഇവ വീണ്ടും വീണ്ടും വരുന്നു എന്നുള്ളതാണോ പരാതി.എന്നാൽ പ്രകൃതിദത്തമായ രീതിയിൽ ഇവയെ തുരത്താൻ ചില പൊടിക്കെെകൾ പരീക്ഷിച്ചാലോ? അതിന് നമ്മുടെ വീട്ടിലുള്ള ചില സാധനങ്ങൾ മാത്രം മതി.

ഒരു കപ്പ് വെള്ള വിനാഗിരിയിൽ രണ്ട് കപ്പ് വെള്ളം ചേർത്ത് നല്ലപോലെ യോജിപ്പിക്കുക. ശേഷം ഈ മിശ്രിതം ഒരു സ്‌പ്രേ കുപ്പിയിൽ ആക്കിയശേഷം വീടിന്റെ ഓരോ മൂലയിലും വാതിലിലും ജനാലയിലും സ്‌പ്രേ ചെയ്യുക. അത് ചിലന്തിയെ അകറ്റാൻ സഹായിക്കുന്നു.

അതെ പോലെ പാത്രങ്ങൾ കഴുകുന്ന സോപ്പ് വെള്ളത്തിൽ ചേർത്ത് അടുക്കളയിലെ അലമാരയിലും ചെടികളിലും സ്‌പ്രേ ചെയ്യുന്നത് വളരെ നല്ലതാണ് ഇത് ചിലന്തി വല നെയ്യുന്നത് തടയുകയും ചെടികളിലെ ഇലകളിലെ ചിലന്തി മുട്ടകൾ നശിപ്പിക്കാൻ സഹായിക്കുകയും ചെയ്യുന്നു.

വെളുത്തുള്ളി ജ്യൂസ് വെള്ളവുമായി ചേർത്ത് സ്‌പ്രേ ബോട്ടിലിൽ ആക്കി ചിലന്തി വല കെട്ടാൻ സാദ്ധ്യതയുള്ള സ്ഥലങ്ങളിൽ സ്‌പ്രേ ചെയ്യുക.

ചിലന്തികൾക്ക് നാരങ്ങ മണം ഇഷ്ടമല്ല. അതിനാൽ കുറച്ച് വെള്ളത്തിൽ നാരങ്ങ നീരും ചേർത്ത് സ്‌പ്രേ ചെയ്യുന്നതും വീട്ടിൽ നിന്നും ചിലന്തിയെ തുരത്താൻ സഹായിക്കുന്നു.

കൂടാതെ ബേക്കിംഗ് സോഡ അടുക്കളിലെ റാക്കുകളിലും മറ്റും വിതറുന്നതും ചിലന്തിയെ ഓടിക്കുവാനുള്ള ഒരടിപൊളി പൊടികൈ തന്നെയാണ്.

Top