പിവി അന്‍വറുമായുള്ള സഹകരണത്തിന്റെ കാര്യത്തില്‍ ഇനിയൊരു നീക്കു പോക്കും ഇല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി. പിവി അന്‍വറിന്റെ ഉപാധികള്‍ അംഗീകരിക്കാനാവില്ലെന്നും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പിന്‍വലിക്കില്ലെന്നും ദീപാദാസ് മുന്‍ഷി പ്രമുഖ മാധ്യമത്തോട് പറഞ്ഞു.പിവി അന്‍വര്‍ മുന്നോട്ട് വച്ചിട്ടുള്ള ഉപാദികള്‍ അംഗീകരിക്കുകയോ അനുസരിക്കുകയോ ചെയ്യേണ്ട ബാധ്യത കോണ്‍ഗ്രസിനില്ലെന്നാണ് അവര്‍ വ്യക്തമാക്കിയത്.