പാലക്കാടേക്ക് ഇനി വരാൻ ആത്മാഭിമാനം സമ്മതിക്കില്ലെന്ന് ബിജെപി സംസ്ഥാന സമിതി അംഗമായ സന്ദീപ് വാര്യർ. പാലക്കാട് ബി ജെ പി സ്ഥാനാർത്ഥി സി കൃഷണകുമാറിനെയും സന്ദീപ് വാര്യർ വിമർശിച്ചു.
സന്ദീപ് വാര്യർ പറഞ്ഞത്
സി കൃഷ്ണകുമാർ ചാനലുകളിൽ പറഞ്ഞത് തെറ്റ്. യുവമോർച്ചയിൽ ഒരിക്കലും ഒരുമിച്ച് പ്രവർത്തിച്ചിട്ടില്ല. സി കൃഷ്ണകുമാർ തന്റെ വീട് പോലും ഇതുവരെ കണ്ടിട്ടില്ല. തന്റെ അമ്മ മരിച്ചപ്പോൾ പോലും കൃഷ്ണകുമാർ എത്തിയില്ല. ആശ്വസിപ്പിക്കാൻ വിളിക്കുകയോ വീട്ടിലെത്തുകയോ ചെയ്തിട്ടില്ലെന്നും സന്ദീപ് വാര്യർ.