കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട; പരിഹരിക്കാൻ വീട്ടിൽ നിന്ന് തന്നെ വഴികൾ

കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട; പരിഹരിക്കാൻ വീട്ടിൽ നിന്ന് തന്നെ വഴികൾ
കക്ഷത്തിലെ കറുപ്പ് പേടിച്ച് സ്ലീവ്‌ലെസ് വസ്ത്രങ്ങൾ ഇനി ഉപേക്ഷിക്കേണ്ട; പരിഹരിക്കാൻ വീട്ടിൽ നിന്ന് തന്നെ വഴികൾ

നമ്മളിൽ പലരേയും അലട്ടുന്ന പ്രശ്‌നമാണ് കക്ഷത്തിലെ കറുപ്പ്. പലപ്പോഴും വില കൂടിയ പല മരുന്നുകളും സൗന്ദര്യ വർദ്ധന വസ്തുക്കളും ഉപയോഗിച്ചു നാം തടിതപ്പുകയാണ് പതിവ് . പ്രത്യേകിച്ച് സ്ലീവ്‌ലെസ് വസ്ത്രമിടാനുള്ള നമ്മുടെ ആത്മവിശ്വാസം തന്നെ ഇത് നഷ്ടപ്പെടുത്തും. യഥാർത്ഥത്തിൽ ഹോർമോൺ വ്യതിയാനവും ചർമത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളുമാണ് ഇതിന് കാരണങ്ങൾ. എന്നാൽ ഈ കറുപ്പ് കളയാനായി വീട്ടിൽ തന്നെ ചെയ്യാൻ പറ്റുന്ന ചില പൊടിക്കൈകളുണ്ട്. അത് എന്തെല്ലാമാണെന്ന് നമുക്ക് അറിഞ്ഞിരിക്കാം.

പ്രകൃതിയിൽ നിന്ന് ലഭിക്കുന്ന കറ്റാർ വാഴ, അതിൽ അടങ്ങിയിട്ടുള്ള ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കക്ഷത്തിലെ കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. കൂടാതെ ചർമത്തിന് നിറം നൽകുകയും ചെയ്യും. കറ്റാർ വാഴയുടെ ജെൽ കക്ഷത്തിൽ പുരട്ടി 14 മിനിറ്റ് വെക്കുക. ശേഷം ഇത് വെള്ളത്തിൽ കഴുകി കളയാം. ആഴ്ച്ചയിൽ മൂന്ന് തവണയെങ്കിലും ചെയ്താൽ മാത്രമേ ഇതിന്റെ ഫലം ലഭിക്കുകയുള്ളൂ.

വെളിച്ചണ്ണയിൽ അടങ്ങിയിട്ടുള്ള ഫാറ്റി ആസിഡായ ലോറിക് ആസിഡ് ഈർപ്പമുള്ള സ്ഥലത്തെ ബാക്ടീരയകളുടെ എണ്ണം കുറയ്ക്കാൻ സഹായിക്കും. ഇതിലെ വിറ്റാമിൻ ഇ ആണ് കക്ഷത്തിലെ കറുപ്പ് മാറാൻ ഏറെ സഹായിക്കുന്നത്. ദിവസവും വെളിച്ചെണ്ണ ഉപയോഗിച്ച് കറുപ്പുള്ള ഭാഗങ്ങളിൽ മസാജ് ചെയ്യുക. 15 മിനിറ്റിന് ശേഷം സാധാരണ വെള്ളവും സോപ്പും ഉപയോഗിച്ച് കഴുകിക്കളയുക. ഇത് കുറച്ച് ദിവസം ആവർത്തിച്ചാൽ ചർമം തിളങ്ങുകയും കറുപ്പ് നിറം കുറയുകയും ചെയ്യും.

അത് പോലെ തന്നെ ക്ഷത്തിലെ കറുപ്പ് മാറാൻ ഏറ്റവും മികച്ച വഴികളിലൊന്നാണ് ബേക്കിങ് സോഡ. നാല് ടേബ്ൾസ്പൂൺ ബേക്കിങ് സോഡ ഒരു ടേബ്ൾസ്പൂൺ റോസ് വാട്ടറിൽ കലർത്തി പേസ്റ്റുണ്ടാക്കുക. ഒരു കോട്ടൺ ബോൾ ഉപയോഗിച്ച് ഈ പേസ്റ്റ് കക്ഷത്തിൽ പുരട്ടുക. അഞ്ച് മിനിറ്റിനുശേഷം കഴുകിക്കളയുക. ആഴ്ച്ചയിൽ രണ്ട് തവണയെങ്കിലും ഇത്തരത്തിൽ ചെയ്താൽ കക്ഷത്തിലെ കറുപ്പ് മാറിക്കിട്ടും.

പ്രകൃതിദത്ത ബ്ലീച്ച് ആയ ഉരുളക്കിഴങ്ങിന്റെ നീരും കക്ഷത്തിലെ കറുപ്പ് മാറാൻ ഉപയോഗിക്കാം. വെള്ളം ചേർക്കാതെ തന്നെ അൽപം ഉരുളക്കിഴങ്ങ് നീരുണ്ടാക്കുക. ഇത് കക്ഷത്തിൽ തേച്ച് അര മണിക്കൂറിന് ശേഷം തണുത്ത വെള്ളത്തിൽ കഴുക്കിക്കളയുക. ഉരുളക്കിഴങ്ങിന്റെ നീരെടുത്ത് ഒരു ഐസ് ട്രേയിൽ ഒഴിച്ച് ഫ്രീസറിൽ സൂക്ഷിച്ചശേഷം ആവശ്യമുള്ളപ്പോൾ എടുത്ത് കക്ഷത്തിൽ ഉരസുകയും ചെയ്യാം. അതല്ലെങ്കിൽ മുറിച്ചെടുത്ത ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കക്ഷത്തിൽ ഉരസുന്നതും കറുപ്പ് നിറം കുറയ്ക്കാൻ സഹായിക്കും. ദിവസവും രണ്ട് തവണയെങ്കിലും ഇങ്ങനെ ചെയ്യണം.

നാരങ്ങ നീരിൽ അടങ്ങിയിട്ടുള്ള സിട്രിക് ആസിഡ് ചർമത്തിന്റെ നിറം കൂട്ടാൻ സഹായിക്കുന്ന ഘടകമാണ്. രണ്ട് ടേബ്ൾസ്പൂൺ നാരങ്ങാ നീര് മഞ്ഞൾപൊടിയുമായി ചേർത്ത് പേസ്റ്റുണ്ടാക്കി അത് കക്ഷത്തിൽ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിന് ശേഷം കഴുകിക്കളയാം. അതുപോലെ ദിവസവും പകുതി മുറിച്ച നാരങ്ങ കക്ഷത്തിലെ ഇരുണ്ട ഭാഗത്ത് ദിവസവും തടവിയാലും ഫലം ലഭിക്കും. ഗുണം കൂടുതൽ കിട്ടാൻ നാരങ്ങയ്‌ക്കൊപ്പം അൽപം ഉപ്പ് കൂടി ചേർക്കാം.

Top