ഇനി കോടതിയിൽ പോകണ്ട; രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതിക്ക് കൊല്ലത്ത് തുടക്കം

വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്

ഇനി കോടതിയിൽ പോകണ്ട; രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതിക്ക് കൊല്ലത്ത് തുടക്കം
ഇനി കോടതിയിൽ പോകണ്ട; രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതിക്ക് കൊല്ലത്ത് തുടക്കം

കൊല്ലം: രാജ്യത്തെ ആദ്യ 24×7 ഓണ്‍ലൈന്‍ കോടതി നാളെ മുതൽ കൊല്ലത്ത് പ്രവർത്തനം ആരംഭിക്കും. ഒരു മജിസ്‌ട്രേറ്റും മൂന്ന് ജീവനക്കാരുമാണ് കോടതിയിലുണ്ടാകുക. ദിവസവും 24 മണിക്കൂറും കേസ് ഫയല്‍ ചെയ്യാനാകും. എവിടെയിരുന്നും ഏതുസമയത്തും കോടതി സംവിധാനത്തില്‍ ഓണ്‍ലൈനായി കേസുകള്‍ ഫയല്‍ ചെയ്യാനാകും എന്നതാണ് പ്രത്യേകത.

കൊല്ലത്തെ മൂന്ന് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് കോടതികളിലും ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലും നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് നിയമപ്രകാരം ഫയല്‍ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുക. ഓൺലൈൻ കോടതിയിൽ കക്ഷികളോ അഭിഭാഷകരോ കോടതിയില്‍ ഹാജരാകേണ്ടതില്ല. കേസിന്റെ വാദവും വിചാരണയും കേസിന്റെ എല്ലാ നടപടിക്രമങ്ങളും ഓണ്‍ലൈനായാണ് നടക്കുക.

Also Read: ‘ശാരീരികാവഹേളനവും, വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നതും ഗാർഹികപീഡനം’- ഹൈക്കോടതി

പേപ്പറില്‍ കേസുകള്‍ ഫയല്‍ ചെയ്യുന്ന രീതി ഇവിടെയില്ല. വെബ്‌സൈറ്റിലൂടെ നിശ്ചിത ഫോറം ഓണ്‍ലൈനായി സമര്‍പ്പിച്ചാണ് കേസ് ഫയല്‍ ചെയ്യേണ്ടത്. കേസിലെ പ്രതികള്‍ക്കുള്ള സമന്‍സ് അതത് പൊലീസ് സ്‌റ്റേഷനുകളിലേക്ക് ഓണ്‍ലൈനായി അയയ്ക്കും. പ്രതിക്കും ജാമ്യക്കാര്‍ക്കും ജാമ്യാപേക്ഷ ഓണ്‍ലൈനായി ഫയല്‍ ചെയ്ത് ജാമ്യമെടുക്കാനാകും. ഇതിനുള്ള രേഖകള്‍ അപ്‌ലോഡ് ചെയ്താല്‍ മാത്രം മതി. കോടതിയില്‍ അടയ്‌ക്കേണ്ട ഫീസ് ഇ-പെയ്‌മെന്റ് വഴി അടയ്ക്കാം.

Top