പെന്‍സില്‍വേനിയ: ആധുനിക സാങ്കേതിക വിദ്യ ഇത്രയും അഡ്വാന്‍സ് ആയിട്ടുള്ള കാലത്ത് ദിനം പ്രതി പുറത്ത് വരുന്ന പരീക്ഷണങ്ങള്‍ നിരവധിയാണ്. ഉപ്പ് കൂടിപ്പോയി, എരിവില്ല, കുറച്ച് പഞ്ചസാര വേണം, പുളിയില്ല… ഇതൊക്കെ ഇനി എഐയും രുചിച്ചു നോക്കി പറയുന്ന കാലം വിദൂരമല്ല. അത്തരത്തില്‍ ഒരു പരീക്ഷണം കൂടി ഇപ്പോള്‍ പുറത്തുവരികയാണ്. എന്താണെന്ന് വച്ചാല്‍ ഭക്ഷണം രുചിച്ചറിയാന്‍ ‘ഇ-നാവ്’. ഭക്ഷണത്തിന്റെ സുരക്ഷിതത്വവും ഗുണനിലവാരവുമൊക്കെ കണ്ടെത്താന്‍ ഈ ഇലക്ട്രോണിക് നാവിന് കഴിയുമെന്നാണ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ഇനി ഫുഡ് ടേസ്റ്റര്‍ തസ്തികകള്‍ ഇലക്ട്രോണിക് നാവുകളായിരിക്കും കയ്യടക്കുക.
Also Read: പ്രിയങ്ക ഗാന്ധി ഇന്ന് വയനാട്ടിലെത്തും; കൊട്ടിക്കലാശത്തില്‍ രാഹുലും
ആദ്യ ഘട്ടത്തില്‍ പാനീയങ്ങളിലാണ് ഇലക്ട്രോണിക് നാവ് രുചി പരീക്ഷിക്കുന്നത്. ഫീല്‍ഡ് ഇഫക്ടീവ് ട്രാന്‍സിസ്റ്റര്‍ സാങ്കേതികവിദ്യയാണ് ഈ ഇലക്ട്രാണിക് ടങ്ക് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നത്. രാസ അയോണുകളെ തിരിച്ചറിയാന്‍ കഴിയുന്നവയാണ് ഇവ. അയോണുകളുടെ വിവരങ്ങള്‍ സെന്‍സര്‍ വഴി ശേഖരിച്ച് കമ്പ്യൂട്ടര്‍ വഴി പ്രോസസ് ചെയ്ത് ഇലക്ട്രിക് സിഗ്‌നലാക്കി മാറ്റുകയാണ് ഇതിലൂടെ ചെയ്യുന്നത്. പെന്‍സില്‍വേനിയ സര്‍വകലാശാലയിലെ ഗവേഷണസംഘമാണ് ഇ-നാവിന്റെ കണ്ടെത്തലിന് പിന്നില്‍.