CMDRF

ഇനിയില്ല വില കുറഞ്ഞ ഫോണുകളോടുള്ള അവഗണന, പുതിയ നീക്കവുമായി സാംസങ്

സാംസങിന്റെ സെയില്‍സ് ജീവനക്കാരുടെ പരിശീലനത്തിനുപയോഗിച്ച ചില സ്ലൈഡുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്.

ഇനിയില്ല വില കുറഞ്ഞ ഫോണുകളോടുള്ള അവഗണന, പുതിയ നീക്കവുമായി സാംസങ്
ഇനിയില്ല വില കുറഞ്ഞ ഫോണുകളോടുള്ള അവഗണന, പുതിയ നീക്കവുമായി സാംസങ്

ളരെ ദീര്‍ഘകാലത്തെ ആന്‍ഡ്രോയിഡ് ഒഎസ് പിന്തുണയാണ് സാംസങിന്റെ ഫ്‌ളാഗ്ഷിപ്പ് മോഡലുകളെ മറ്റുള്ളവയിൽ നിന്നും വേറിട്ടതാക്കുന്ന ഒരു പ്രധാന ഘടകം. അതായത് ഗാലക്‌സി എസ് 24 സീരീസിന് ഏഴ് വര്‍ഷം വരെയാണ് കമ്പനി ആന്‍ഡ്രോയിഡ് ഒഎസ് അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യുന്നത്. പിന്നീട് പുതിയ ഗാലക്‌സി സെഡ് ഫോള്‍ഡ് 6, ഗാലക്‌സി സെഡ് ഫ്‌ളിപ്പ് 6 മോഡലുകള്‍ക്കും ഏഴ് വര്‍ഷക്കാലത്തെ സോഫ്റ്റ് വെയര്‍ പിന്തുണ കമ്പനി പ്രഖ്യാപിച്ചു.

ഫ്‌ളാഗ്ഷിപ്പ് മോഡലുകള്‍ക്ക് ഈ പരിഗണന ലഭിക്കുമ്പോള്‍ അതേസമയം വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ മോഡലുകള്‍ക്ക് വളരെ കുറച്ച് വര്‍ഷത്തെ ഒഎസ് അപ്‌ഡേറ്റ് മാത്രമാണ് ഇതുവരെ സാംസങ് നല്‍കിയിരുന്നത്. എന്നാല്‍ ഈ രീതി അവസാനിപ്പിച്ച്, ബജറ്റ്, മിഡ്‌റേഞ്ച് വിഭാഗത്തിലുള്ള ഗാലക്‌സി സ്മാര്‍ട്‌ഫോണുകള്‍ക്കും ദീര്‍ഘകാലത്തെ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റ് വാഗ്ദാനം ചെയ്യാനൊരുങ്ങുകയാണ് ഇപ്പോൾ കമ്പനി.

Also Read: യൂട്യൂബ് കമ്മ്യൂണിറ്റീസ്; പുതിയ പ്ലാറ്റ്‌ഫോം അവതരിപ്പിച്ച് യൂട്യൂബ്

ഗാലക്‌സി എ 16 5ജി അടുത്ത മാസം സാംസങ് അവതരിപ്പിക്കും

SAMSUNG GALAXY A16 5G

സാംസങിന്റെ ബജറ്റ് സ്മാര്‍ട്‌ഫോണായ ഗാലക്‌സി എ 16 5ജി സ്മാര്‍ട്‌ഫോണ്‍ അടുത്ത മാസം അവതരിപ്പിക്കുമെന്നാണ് ദി ടെക്ക്ഔട്ട്‌ലുക്ക് നല്‍കുന്ന റിപ്പോര്‍ട്ട്. ഈ സ്മാര്‍ട്‌ഫോണിന്റെ പ്രധാന സവിശേഷതകളിലൊന്ന് ദീര്‍ഘകാലത്തെ സോഫ്റ്റ് വെയര്‍ പിന്തുണ ആയിരിക്കുമെന്ന് ഈ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. അതേസമയം പരമാവധി ആറ് വര്‍ഷത്തെ എങ്കിലും സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റും സുരക്ഷാ അപ്‌ഡേറ്റുകളും ഗാലക്‌സി എ16 5ജിയ്ക്ക് ലഭിക്കാനാണ് സാധ്യത.

Also Read: കാത്തിരുന്ന ഫീച്ചർ; ട്രൂകോളർ സേവനങ്ങൾ ഇനി ഐഫോണിലും

സാംസങിന്റെ സെയില്‍സ് ജീവനക്കാരുടെ പരിശീലനത്തിനുപയോഗിച്ച ചില സ്ലൈഡുകളില്‍ നിന്നുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഈ റിപ്പോര്‍ട്ട്. വരുന്ന റിപ്പോർട്ടുകൾ ശരിയാണ് എങ്കിൽ ഇത്രയും നാളത്തെ സോഫ്റ്റ് വെയര്‍ പിന്തുണ ലഭിക്കുന്ന ചുരുക്കം ചില ബജറ്റ് ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകളിലൊന്നാവും ഇത്.

Top