CMDRF

8 എടുക്കാന്‍ ഇനി എം80 ഇല്ല

8 എടുക്കാന്‍ ഇനി എം80 ഇല്ല
8 എടുക്കാന്‍ ഇനി എം80 ഇല്ല

കാക്കനാട്: ഇരുചക്രവാഹന ലൈന്‍സന്‍സ് എടുക്കാന്‍ ഉപയോഗിക്കുന്ന എം 80 ഇനി ഇല്ല. ഇനിമുതല്‍ ലൈസന്‍സ് ടെസ്റ്റിന് കാല്‍പാദം ഉപയോഗിച്ച് പ്രവര്‍ത്തിപ്പിക്കാവുന്ന ഗിയര്‍ സംവിധാനമുള്ള ഇരുചക്ര വാഹനംതന്നെ വേണം. ആഗസ്റ്റ് ഒന്നുമുതല്‍ പുതിയ ടെസ്റ്റ് പരിഷ്‌കാരം നിലവില്‍വരും. നിലവില്‍ പല ഡ്രൈവിങ് സ്‌കൂളുകളും ടെസ്റ്റിനായി ഹാന്‍ഡ്ലില്‍ ഗിയര്‍ മാറ്റല്‍ സംവിധാനമുള്ള എം80കള്‍ ഉപയോഗി ക്കുന്നുണ്ട്. 75 സി.സി മാത്രം എന്‍ജിന്‍ കപ്പാസിറ്റിയുള്ള എം80 പുതിയ പരിഷ്‌കാരങ്ങള്‍ എത്തിയതോടെ ടെസ്റ്റില്‍ ഉപയോഗിക്കാന്‍ സാധിക്കില്ല.

ഇത്തരം വാഹനങ്ങളില്‍ ടെസ്റ്റ് പാസായി ലൈസന്‍സ് എടുക്കുന്ന വര്‍ പിന്നീട് നിരത്തില്‍ ഗുരുതര സുരക്ഷപ്രശനങ്ങള്‍ ഉണ്ടാക്കുന്നുവെന്ന് കണ്ടാണ്‍ നടപടി. 1998 മുതല്‍ ഇരുചക്രവാഹന ലൈസന്‍സിന് ‘എട്ട്’ എടുക്കാന്‍ ഡൈവിങ് സ്‌കൂളുകള്‍ ഉപയോഗിച്ചിരുന്നത് എം80 വാഹനങ്ങളായിരുന്നു. കാക്കനാട് ടെസ്റ്റ് ഗ്രൗണ്ടില്‍ നടന്ന ടെസ്റ്റില്‍ എം80യില്‍ ചൊവ്വാഴ്ച എട്ടെടുത്തത് 80 പേരാണ്. ഇതില്‍ 51 പേര്‍ വിജയിച്ചു. പരാജയപ്പെട്ട 29 പേര്‍ അടക്കം ഇനിയുള്ള എല്ലാവര്‍ക്കും ആഗസ്റ്റ് ഒന്നുമുതല്‍ കാലില്‍ ഗിയര്‍ മാറ്റുന്ന ഇരുചക്രവാഹനങ്ങളിലാകും ടെസ്റ്റ് നടത്തുക.

Top