തിരുവനന്തപുരം: ലോക്‌സഭയിലേക്ക് ഇനി മത്സരിക്കാനില്ലെന്ന് നിയുക്ത എംപി ശശി തരൂർ. എന്നാൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ ജനങ്ങൾക്ക് വേണ്ടി തൻറെ കഴിവിൻറെ പരമാവധി താൻ ചെയ്തിട്ടുണ്ടെന്ന് പറഞ്ഞ തരൂർ എല്ലാ കാലത്തും ഈ പദവിയിൽ തുടരാനാകില്ലന്നും പറഞ്ഞു.
യുവാക്കൾക്ക് അവസരം നൽകുന്നതിന് വേണ്ടി മാറി നിൽക്കുന്നതാണ് ഉചിതമെന്നും നിയുക്ത എംപി പറഞ്ഞു. 2009 മുതൽ തുടർച്ചയായ നാലാം തവണയാണ് ശശിതരൂർ തിരുവനന്തപുരത്ത് നിന്നു വിജയിക്കുന്നത്. ഇത്തവണ കടുത്ത മത്സരം നേരിട്ട തരൂർ 16,077 വോട്ടുകൾക്കാണ് വിജയിച്ചത്.