നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

അ​ധ്യാ​പ​ക​രി​ൽ​ നി​ന്ന്​ ഫീ​ഡ്​ ബാ​ക്ക്​ ശേ​ഖ​രി​ച്ച ശേഷമായിരിക്കും ​പു​സ്ത​കം മെ​ച്ച​പ്പെ​ടു​ത്തുക

നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം
നിലവിലെ പാഠ്യപദ്ധതി പരിഷ്​കരിക്കാതെ പാഠപുസ്തക നവീകരണം

തി​രു​വ​ന​ന്ത​പു​രം: ഇ​നി മു​ത​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്​ കാ​ത്തു​നി​ൽ​ക്കാ​തെ കാ​ലാ​നു​സൃ​ത​മാ​യ മാ​റ്റം കൊ​ണ്ടു​വ​രാ​ൻ തീ​രു​മാ​നം. ഇ​തു​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ലെ ഉള്ളടക്കങ്ങളുടെ ന​വീ​ക​ര​ണം കാ​ലാ​നു​സൃ​ത​മാ​യി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്നാ​ണ്​ സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ പ​രി​ശീ​ല​ന ഗ​വേ​ഷ​ണ സ​മി​തിയുടെ (എ​സ്.​സി.​ഇ.​ആ​ർ.​ടി) വി​ല​യി​രു​ത്ത​ൽ. നി​ല​വി​ൽ പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ പ്ര​കാ​രം പു​തി​യ പു​സ്ത​ക​ങ്ങ​ൾ പു​റ​ത്തി​റ​ങ്ങി​യാ​ൽ അ​ടു​ത്ത പ​രി​ഷ്​​ക​ര​ണം വ​രെ ഒ​രേ പു​സ്ത​ക​ങ്ങ​ളാ​ണ്​ പ​ഠി​പ്പി​ക്കു​ന്ന​ത്. 2014ൽ ​സം​സ്ഥാ​ന​ത്തെ സ്കൂ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ പ​രി​ഷ്​​ക​രി​ച്ച​ശേ​ഷം 2024ലാ​ണ്​ അ​ടു​ത്ത പ​രി​ഷ്​​ക​ര​ണം വ​ന്ന​ത്. എന്നാൽ ഈ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ ഒരു മാ​റ്റ​വും വ​രു​ത്തി​യി​രു​ന്നി​ല്ല. ഇ​തു​വ​ഴി വി​ജ്ഞാ​ന മേ​ഖ​ല​യി​ലു​ണ്ടാ​കു​ന്ന മാ​റ്റ​ങ്ങ​ൾ പാ​ഠ​പു​സ്ത​ക​ങ്ങ​ളി​ൽ വ​രാ​ൻ ഏ​റെ കാ​ല​താ​മ​​സ​മെ​ടു​ക്കു​ന്നു​വെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പാ​ഠ​പു​സ്ത​ക​ങ്ങ​ൾ ഒ​ന്ന​ട​ങ്കം മാ​റ്റു​ന്ന​തി​ന്​ പ​ക​രം ആ​വ​ശ്യ​മാ​യ​വ കൂ​ട്ടി​ച്ചേ​ർ​ക്കു​ക​യും അ​പ്ര​സ​ക്​​ത​മാ​യ​വ ഒ​ഴി​വാ​ക്കി​യും കാ​ലാ​നു​സൃ​ത​മാ​യി ന​വീ​ക​രി​ക്കാ​നു​ള്ള നി​ർ​ദേ​ശം എ​സ്.​സി.​ഇ.​ആ​ർ.​ടി മു​ന്നോ​ട്ടു​വെ​ച്ച​തും വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ അത് അം​ഗീ​ക​രി​ച്ച​തും.

Also Read : അറിയാം സർവകലാശാല വാർത്തകൾ

2024ൽ ​മാ​റി​യ പാ​ഠ​പു​സ്ത​ക​ങ്ങ​ളും വ​രും​വ​ർ​ഷ​ങ്ങ​ളി​ൽ ന​വീ​ക​രി​ക്കും. ഇ​തു​വ​ഴി പു​തി​യ വി​ജ്ഞാ​ന മേ​ഖ​ല​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ത​ന്നെ ഉ​ൾ​ക്കൊ​ള്ളി​ക്കാ​ൻ ക​ഴി​യും. പാ​ഠ്യ​പ​ദ്ധ​തി പ​രി​ഷ്​​ക​ര​ണ​ത്തി​ന്‍റെ ര​ണ്ടാം​ഘ​ട്ടം 2025-26 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലാ​ണ്​ ന​ട​പ്പാ​ക്കു​ന്ന​ത്. ര​ണ്ട്, നാ​ല്, ആ​റ്, എ​ട്ട്, പ​ത്ത്​ ക്ലാ​സു​ക​ളി​ലെ പാ​ഠ​പു​സ്ത​ക​ങ്ങ​ളാ​ണ്​ ഈ ​ഘ​ട്ട​ത്തി​ൽ മാ​റു​ന്ന​ത്. ഈ ​പു​സ്ത​ക​ങ്ങ​ളു​ടെ ര​ച​ന നിലവിൽ പൂ​ർ​ത്തി​യാ​യി​ട്ടു​ണ്ട്. 210ഓ​ളം പു​തി​യ പു​സ്ത​ക​ങ്ങ​ളാ​ണ്​ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ മാ​റു​ന്ന​ത്. ക​രി​ക്കു​ലം സ​ബ്ക​മ്മി​റ്റി​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക്​​ ശേ​ഷം ക​രി​ക്കു​ലം സ്റ്റി​യ​റി​ങ്​ ക​മ്മി​റ്റി​യു​ടെ അം​ഗീ​കാ​ര​വും നേ​ടി ജ​നു​വ​രി പ​കു​തി​യോ​ടെ ഈ ​പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ക്കാ​യി കൈ​മാ​റും.

Also Read : യു.കെ സ​ർ​വ​ക​ലാ​ശാ​ല​കളോട് ‘നോ’ പറഞ്ഞ് ഇന്ത്യൻ വിദ്യാർഥികൾ

പ​ത്താം ക്ലാ​സി​ലെ പു​സ്ത​ക​ങ്ങ​ളാ​യി​രി​ക്കും ആ​ദ്യം കൈ​മാ​റു​ക. മാ​ർ​ച്ച്​ അ​വ​സാ​ന​ത്തോ​ടെ സ്കൂ​ളു​ക​ളി​ൽ വി​ത​ര​ണ​ത്തി​ന്​ എ​ത്തി​ക്കാ​നാ​കും​വി​ധം പ​ത്താം ക്ലാ​സ്​ പു​സ്ത​ക​ങ്ങ​ളു​ടെ അ​ച്ച​ടി പൂ​ർ​ത്തി​യാ​ക്കും. പി​ന്നീ​ടു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ഈ ​പു​സ്ത​ക​ങ്ങ​ളി​ലും പ​രി​ശോ​ധ​ന​യും വി​ല​യി​രു​ത്ത​ലും ന​ട​ത്തി ന​വീ​ക​രി​ക്കും എന്നാണ് റിപ്പോർട്ടുകൾ. അതോടൊപ്പം ഒ​ന്നാം ക്ലാ​സ്​ പു​സ്ത​ക​ത്തി​ലും നേ​രി​യ​മാ​റ്റം വരുമെന്നും, അ​ധ്യാ​പ​ക​രി​ൽ​ നി​ന്ന്​ ഫീ​ഡ്​ ബാ​ക്ക്​ ശേ​ഖ​രി​ച്ച ശേഷമായിരിക്കും ​പു​സ്ത​കം മെ​ച്ച​പ്പെ​ടു​ത്തുകയെന്നുമാണ് റിപ്പോർട്ടുകൾ. ​

Top