CMDRF

കാത്തിരിപ്പിന് വിരാമം: ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായി; കമല്‍ഹാസന്‍

കാത്തിരിപ്പിന് വിരാമം: ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായി; കമല്‍ഹാസന്‍
കാത്തിരിപ്പിന് വിരാമം: ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായി; കമല്‍ഹാസന്‍

തെന്നിന്ത്യന്‍ സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കമല്‍ഹാസന്‍-ശങ്കര്‍ ടീമിന്റെ ഇന്ത്യന്‍ രണ്ടാം ഭാഗം. സിനിമയ്ക്ക് മൂന്നാം ഭാഗമുണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇപ്പോഴിതാ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ സ്ഥിരീകരിക്കുകയും ഒപ്പം ഇരു സിനിമകളെക്കുറിച്ചുള്ള അപ്‌ഡേറ്റുകള്‍ പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ് കമല്‍ഹാസന്‍.

ഇന്ത്യന്‍ 2ന്റെയും 3യുടെയും ചിത്രീകരണം പൂര്‍ത്തിയായതായി കമല്‍ഹാസന്‍ പറഞ്ഞു. ദി ഹിന്ദുവിന് നല്‍കിയ അഭിമുഖത്തിനിടയില്‍ അവതാരകന്റെ ചോദ്യത്തിന് മറുപടി നല്കുകയായിരുന്നു അദ്ദേഹം. അവതാരകന്‍ കമല്‍ഹാസന്റെ പുതിയ സിനിമകളെക്കുറിച്ച് ചോദിച്ചപ്പോള്‍, ഇന്ത്യന്‍ 2 വും ഇന്ത്യന്‍ 3 യും ഷൂട്ടിങ് പൂര്‍ത്തിയായതായും ഇന്ത്യന്‍ 2 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അതിന് ശേഷം ഇന്ത്യന്‍ 3 ന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ആരംഭിക്കും. തഗ് ലൈഫിന്റെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നും കമല്‍ഹാസന്‍ വ്യക്തമാക്കി.

1996-ലെ ബോക്സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത ‘ഇന്ത്യന്‍’ ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഇന്ത്യന്‍ 2. ഇന്ത്യനില്‍ എ ആര്‍ റഹ്‌മാന്‍ സംഗീതം നിര്‍വ്വഹിച്ചപ്പോള്‍ അനിരുദ്ധ് രവിചന്ദര്‍ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാര്‍ത്ഥ്, എസ് ജെ സൂര്യ, രാകുല്‍ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കര്‍, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോര്‍, ദീപ ശങ്കര്‍ തുടങ്ങിയവര്‍ ഇന്ത്യന്‍ 2ല്‍ അഭിനേതാക്കളാണ്. ലൈക്ക പ്രൊഡക്ഷന്‍സും റെഡ് ജെയ്ന്റ് മൂവീസും ചേന്നാണ് നിര്‍മ്മാണം.

Top