എഎപി-കോണ്‍ഗ്രസ് സഖ്യം വേണമെന്നില്ല, ഒറ്റയ്ക്ക് നിന്നാലും കോണ്‍ഗ്രസ് ജയിക്കും: ഉദയ്ഭാന്‍

സഖ്യം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ഹോഡലില്‍ നിന്ന് മത്സരിക്കുന്ന ഉദയ്ഭാന്‍ വ്യക്തമാക്കുന്നത്.

എഎപി-കോണ്‍ഗ്രസ് സഖ്യം വേണമെന്നില്ല, ഒറ്റയ്ക്ക് നിന്നാലും കോണ്‍ഗ്രസ് ജയിക്കും: ഉദയ്ഭാന്‍
എഎപി-കോണ്‍ഗ്രസ് സഖ്യം വേണമെന്നില്ല, ഒറ്റയ്ക്ക് നിന്നാലും കോണ്‍ഗ്രസ് ജയിക്കും: ഉദയ്ഭാന്‍

ഹോഡല്‍: ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും (എഎപി) തമ്മില്‍ സഖ്യമുണ്ടാക്കാന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കി ഹരിയാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ്ഭാന്‍. നിലവില്‍ ഇക്കാര്യത്തില്‍ പല അഭ്യൂഹങ്ങളും പുറത്തുവന്നിട്ടുണ്ടെങ്കിലും, പ്രമുഖ മാധ്യമത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉദയ്ഭാന്‍ ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്.

‘സഖ്യം സംബന്ധിച്ച് കേന്ദ്രനേതൃത്വം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സംസ്ഥാന നേതൃത്വം ഇതിനെ പിന്തുണയ്ക്കുന്നില്ലെന്നുമാണ് ഹോഡലില്‍ നിന്ന് മത്സരിക്കുന്ന ഉദയ്ഭാന്‍ വ്യക്തമാക്കുന്നത്.

Also Read: ബി.ജെ.പി വിരുദ്ധ സർക്കാരുകൾക്ക് പിന്നിൽ പ്രവർത്തിച്ച ബുദ്ധികേന്ദ്രം, മറക്കില്ല യെച്ചൂരിയെ മതേതര ഇന്ത്യ

കോണ്‍ഗ്രസ് ചരിത്രപരമായ പ്രകടനം നടത്തും…

UDHAYBHAN CONGRESS STATE CHAIRMAN

നിലവില്‍ ഹരിയാനയില്‍ കോണ്‍ഗ്രസിന്റെ നില ശക്തമാണെന്നും തങ്ങളുടെ പ്രധാന സ്ഥാനാര്‍ത്ഥികള്‍ എല്ലാ സീറ്റുകളിലും മത്സരരംഗത്തുണ്ട്. അതിനാല്‍ പാര്‍ട്ടി ഒറ്റയ്ക്ക് തന്നെ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹം സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് തുടക്കം മുതല്‍ ഉണ്ടായിരുന്നുവെന്നും ഉദയ്ഭാന്‍ പറഞ്ഞു. ഇത്തവണ കോണ്‍ഗ്രസ് ചരിത്രപരമായ പ്രകടനം നടത്തുമെന്നും കേവല ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം താനോ, സംസ്ഥാനത്തെ മറ്റേതെങ്കിലും നേതാവോ എഎപി നേതാക്കളുമായി ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് ഉദയ്ഭാന്‍ ഊന്നിപ്പറഞ്ഞു. സംസ്ഥാന നേതൃത്വം തങ്ങളുടെ അഭിപ്രായം കേന്ദ്രനേതൃത്വത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നും അത് കേന്ദ്രനേതൃത്വം അംഗീകരിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Also Read: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പ്; അഞ്ച് സ്ഥാനാര്‍ത്ഥികളെ കൂടി പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഇതിനുപുറമെ, ഹരിയാനയിലെ ബിജെപി സര്‍ക്കാരിനെയും ഉദയ്ഭാന്‍ കുറ്റപ്പെടുത്തി, സര്‍ക്കാര്‍ ഭരണഘടനാ വിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്നും ഒരു നിയമസഭാ യോഗം പോലും വിളിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ ആരോപിച്ചു. അതുകൊണ്ടുതന്നെ പൊതുസമൂഹം നിലവിലെ സര്‍ക്കാരിനെ ഇത്തവണ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top