പരാതി വേണമെന്ന് നിർബന്ധമില്ല, മുന്നോട്ട് പോകാമെന്ന് നിയമോപദേശം

പരാതി കിട്ടണം എന്ന് നിർബന്ധമില്ല, സർക്കാരിന് ആരോപണം പരിശോധിക്കാം, പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം.

പരാതി വേണമെന്ന് നിർബന്ധമില്ല,  മുന്നോട്ട് പോകാമെന്ന് നിയമോപദേശം
പരാതി വേണമെന്ന് നിർബന്ധമില്ല,  മുന്നോട്ട് പോകാമെന്ന് നിയമോപദേശം

എറണാകുളം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻറെ പശ്ചാത്തലത്തിൽ വന്ന വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിൽ സർക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് നിയമോപദേശം, നിയമോപദേശം നൽകിയത് ഡയറക്ടർ ജനറൽ ഓഫ് പ്രൊസക്ഷൻ ആണ്. നിലവിലെ സാഹചര്യത്തിൽ പരാതി കിട്ടണം എന്ന് നിർബന്ധമില്ല, നിലവിലെ സർക്കാരിന് ആരോപണം പരിശോധിക്കാം, അതുപോലെ പോക്സോ ആണെങ്കിൽ നിയമനടപടികൾ തുടങ്ങാം, പൊതു ജന മദ്ധ്യത്തിൽ ഉയർന്നുവന്ന കാര്യങ്ങൾ ശ്രദ്ധയിൽപേട്ട സർക്കാരിന ആവശ്യമായ തുടർ നടപടി എടുക്കാം എന്നാണ് നിയമോപദേശം. പ്രസ്തുത വിഷയത്തിൽ ഡിജിപി ഓഫിസിനോട് സർക്കാർ അഭിപ്രായം തേടിയിരുന്നു.

Also Read: ആരോപണത്തിൻറെ വെളിച്ചത്തിലാണ് രാജി: നടൻ സിദ്ദിഖ്

രഞ്ജിത്തിൻറെ രാജി ഉടനുണ്ടായേക്കും?

എന്നാൽ കേരളത്തെ ഞെട്ടിച്ചുകൊണ്ട് മോശമായി പെരുമാറിയെന്ന ബംഗാളി നടിയുടെ വെളിപ്പെടുത്തലോടെ പ്രതിക്കൂട്ടിലായ ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിൻറെ രാജി ഉടനുണ്ടായേക്കും. അതേസമയം രഞ്ജിത്ത് രാജി വയ്ക്കേണ്ടത് അനിവാര്യമെന്നാണ് എൽഡിഎഫ് നിലപാട്.ആരോപണം തെളിഞ്ഞാൽ മാത്രം നടപടിയെന്ന മന്ത്രി സജി ചെറിയാൻറെ ഇന്നലത്തെ ആദ്യ നിലപാട് സർക്കാരിനെ വെട്ടിലാക്കിയിരുന്നു .എന്നാൽ പിന്നാെലെ രഞ്ജിത്തിനെ നീക്കണമെന്ന് എൽ‍ഡിഎഫിൽ തന്നെ സമ്മർദ്ദം ശക്തമാവുകയായിരുന്നു.വയനാട്ടിലുള്ള രഞ്ജിത്ത് ഇന്നലെ തന്നെ കാറിൽ നിന്ന് ഓദ്യോഗിക നെയിം ബോർഡ് മാറ്റിയിരുന്നു. 2009 ൽ പാലേരിമാണിക്യം എന്ന സിനിമയുടെ ചർച്ചകൾക്കിടെ രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് ബംഗാൾ നടി ശ്രീലേഖ മിത്ര വെളിപ്പെടുത്തിയത്.

Top