സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല; രമേശ് ചെന്നിത്തല

സഖ്യകക്ഷികള്‍ക്കു മത്സരിക്കാന്‍ സീറ്റുകള്‍ക്കൊപ്പം സ്ഥാനാര്‍ഥികളെയും ബിജെപിയാണ് നല്‍കുന്നത്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല; രമേശ് ചെന്നിത്തല
സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല; രമേശ് ചെന്നിത്തല

മുംബൈ: മഹാരാഷ്ട്രയില്‍ മഹാവികാസ് അഖാഡി സഖ്യം വ്യക്തമായ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രമേശ് ചെന്നിത്തല. സര്‍ക്കാര്‍ രൂപീകരിക്കാന്‍ മറ്റുള്ളവരുടെ പിന്തുണ തേടേണ്ടി വരില്ല. ബിജെപി നയിക്കുന്ന മഹായുതി സഖ്യം ആഭ്യന്തര പ്രശ്‌നങ്ങളില്‍ വലയുകയാണെന്നും സഖ്യകക്ഷികളെ ഇല്ലാതാക്കാനാണ് ബിജെപിയുടെ ശ്രമമെന്നും ചെന്നിത്തല ആരോപിച്ചു.

കോണ്‍ഗ്രസ്, ശിവസേന ഉദ്ധവ് വിഭാഗം, എന്‍സിപി ശരദ് പവാര്‍ വിഭാഗം എന്നിവരുള്‍പ്പെട്ട മഹാവികാസ് അഖാഡി സഖ്യം ഒറ്റക്കെട്ടാണെന്നും തിരഞ്ഞെടുപ്പിനു ശേഷം മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ അഭിപ്രായവ്യത്യാസം ഉണ്ടാകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ മഹായുതി സഖ്യം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കാന്‍ തയാറാകാത്തതെന്തെന്നും ചെന്നിത്തല ചോദിച്ചു.

Also Read:‘മണിപ്പുര്‍ സന്ദര്‍ശിക്കാന്‍ നരേന്ദ്ര മോദി എന്തുകൊണ്ടാണ് തയാറാകാത്തത്?’:ലാലു പ്രസാദ് യാദവ്

സംസ്ഥാനത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ നടത്തിയ റാലിയില്‍ നിന്ന് ഉപമുഖ്യമന്ത്രി അജിത് പവാര്‍ ഉള്‍പ്പെടെയുള്ള എന്‍സിപി നേതാക്കള്‍ വിട്ടുനിന്നു. അമരാവതിയില്‍ ബിജെപി നേതാക്കള്‍ക്കിടയില്‍ തമ്മിലടിയാണ്. മഹായുതി സഖ്യത്തിലെ ഭിന്നതയാണ് ഇതിലൂടെ പുറത്തുവരുന്നതെന്നും ചെന്നിത്തല പറഞ്ഞു.

”സഖ്യകക്ഷികള്‍ക്കു മത്സരിക്കാന്‍ സീറ്റുകള്‍ക്കൊപ്പം സ്ഥാനാര്‍ഥികളെയും ബിജെപിയാണ് നല്‍കുന്നത്. സഖ്യകക്ഷികളെ ഇല്ലായ്മ ചെയ്യുകയാണ് ബിജെപിയുടെ ലക്ഷ്യമെന്ന് ഇതിലൂടെ വ്യക്തമാണ്. ജനങ്ങള്‍ സംസ്ഥാനത്ത് ഭരണമാറ്റം ആഗ്രഹിക്കുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് അതിന്റെ ആദ്യ സൂചനയായിരുന്നു. ബിജെപി നയിക്കുന്ന മഹായുതി സഖ്യത്തിന് ശക്തമായ തിരിച്ചടി നല്‍കാന്‍ ജനം കാത്തിരിക്കുകയാണ്.” രമേശ് ചെന്നിത്തല പറഞ്ഞു.

Top