സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകുന്നതിൽ ആശങ്കപ്പെടെണ്ടതില്ല; ഐഎസ്ആർഒ ചെയർമാൻ

സുനിതാ വില്യംസിന്റെ മടങ്ങി വരവ് വൈകുന്നതിൽ ആശങ്കപ്പെടെണ്ടതില്ല; ഐഎസ്ആർഒ ചെയർമാൻ

ബെംഗളൂരു: അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസ്.) നിന്ന് സുനിതാ വില്യംസിന്റെ മടങ്ങിവരവ് വൈകുന്നതിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ എസ്. സോമനാഥ്. ബഹിരാകാശനിലയം മനുഷ്യർക്ക് വളരെക്കാലം താമസിക്കാൻ സുരക്ഷിതമായ സ്ഥലമാണ്. ബഹിരാകാശനിലയത്തിലുള്ളവരെല്ലാം ഒരുദിവസം തിരിച്ചെത്തും.

ബോയിങ് സ്റ്റാർലൈനർ എന്ന പുതിയ ക്രൂ മൊഡ്യൂളിനെക്കുറിച്ചും സുരക്ഷിതമായി മടങ്ങിവരാനുള്ള അതിന്റെ കഴിവിനെക്കുറിച്ചുമുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. സുരക്ഷിതമായി ഭൂമിയിലെത്താനുള്ള കഴിവ് ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിനുണ്ട്. അതിനാൽ ആശങ്കപ്പെടേണ്ടതില്ല.

തങ്ങളെല്ലാവരും സുനിതയുടെ ധീരതയിൽ അഭിമാനിക്കുകയാണെന്നും ഇനിയും ധാരാളം ദൗത്യങ്ങൾ അവർക്ക് മുന്നിലുണ്ടെന്നും സോമനാഥ് പറഞ്ഞു. ജൂൺ അഞ്ചിനാണ് സുനിതയും സഹയാത്രികനായ ബുച്ച് വിൽമോറും ബഹിരാകാശത്തെത്തിയത്.

Top