പി വി അന്‍വറിന് പിന്നില്‍ ആരുമില്ല; എം വി ഗോവിന്ദന്‍

എംഎല്‍എയെയും എംപിയെയും കേരളത്തില്‍ ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണ്.

പി വി അന്‍വറിന് പിന്നില്‍ ആരുമില്ല; എം വി ഗോവിന്ദന്‍
പി വി അന്‍വറിന് പിന്നില്‍ ആരുമില്ല; എം വി ഗോവിന്ദന്‍

പാലക്കാട്: പി വി അന്‍വര്‍ എം എല്‍ എയ്ക്ക് പിന്നില്‍ ആരുമില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അന്‍വറിന്റെ വെളിപ്പെടുത്തലില്‍ എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിക്കാനാകില്ല. എഡിജിപിക്കെതിരെ അന്വേഷണം നടക്കുകയാണെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു.

അന്‍വറിന് പിന്നില്‍ സിപിഐഎം ആണോ എന്ന ചോദ്യത്തിന് ‘അന്‍വറിന് പിന്നില്‍ ആരുമില്ല, അന്‍വര്‍ മാത്രം എന്നാണ്’ എം വി ഗോവിന്ദന്‍ നല്‍കിയ മറുപടി. കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവും അദ്ദേഹം ഉന്നയിച്ചു. എംഎല്‍എയെയും എംപിയെയും കേരളത്തില്‍ ബിജെപിക്ക് നല്‍കിയത് കോണ്‍ഗ്രസാണ്. ഇന്നത്തെ കോണ്‍ഗ്രസ് നാളത്തെ ബിജെപി എന്നായിരുന്നു സിപിഐഎം സംസ്ഥാന സെക്രട്ടറി പറഞ്ഞത്.

Top