ആ അനുഭവ സമ്പത്തിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത്

ആ അനുഭവ സമ്പത്തിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ല കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത്

ന്യൂയോർക്ക്: വിരാട് കോഹ്‍ലിക്ക് പിന്തുണയുമായി രോഹിത് ശർമ്മ. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിൽ കോഹ്‍ലിക്ക് കളിക്കാൻ കഴിഞ്ഞിരുന്നില്ല. എങ്കിലും ലോകകപ്പിലെ ആദ്യ മത്സരത്തിന് മുമ്പ് താരം ആവശ്യത്തിന് പരിശീലനം നടത്തി. വിരാടിന്റെ അനുഭവസമ്പത്ത് പരിശോധിക്കുകയാണെങ്കിൽ അയാൾ ലോകത്ത് എല്ലാ ക്രിക്കറ്റ് സ്റ്റേഡിയങ്ങളിലും തന്നെ കളിച്ചിട്ടുണ്ട്. വലിയ ടൂർണമെന്റുകൾ ഒരുപാട് കളിച്ചിട്ടുണ്ട്. ആ അനുഭവസമ്പത്തിനെ പരാജയപ്പെടുത്താൻ ആർക്കും കഴിയില്ലെന്നും രോഹിത് ശർമ്മ പറഞ്ഞു.

ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനത്തിൽ മത്സരം വിജയിക്കില്ല. എല്ലാവരും ഒരുപോലെ കളിച്ചാലെ മത്സരം വിജയിക്കൂ. തീർച്ചയായും ചില താരങ്ങൾ നിർണായകമാണ്. അവർ നിർണായകമായ റോളുകളിൽ കളിക്കും. അതുപോലെ മറ്റു താരങ്ങൾ അവരാൽ കഴിയുന്നത് ചെയ്യണമെന്നും ഇന്ത്യൻ ക്യാപ്റ്റൻ പ്രതികരിച്ചു.

ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ പാകിസ്താനെ നേരിടുക. ട്വന്റി 20 ലോകകപ്പിൽ ഇരുടീമുകളും നേർക്കുനേർ വന്നപ്പോൾ ആറിലും ജയം ഇന്ത്യയ്ക്കാണ്. ഒരിക്കൽ മാത്രമാണ് പാകിസ്താന് വിജയം നേടാൻ കഴിഞ്ഞത്. ഇത്തവണ ആദ്യ മത്സരത്തിൽ അയർലൻഡിനെ തോൽപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ അമേരിക്കയോട് തോറ്റ പാകിസ്താന് ഇന്നത്തെ മത്സരം നിർണായകമാണ്.

Top