CMDRF

ബിസിസിഐ വിലക്കിനോട് നോ പ്രോബ്ലം! വീണ്ടും ‘ഫ്ലയിംഗ് കിസ്’ യാത്രയയച്ച് ഹര്‍ഷിത് റാണ

ഹര്‍ഷിത് റാണ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റെടുത്തശേഷം ഇത്തരത്തിലൊരു ഫ്ലയിംഗ് കിസ് നല്‍കി യാത്രയയച്ചിരുന്നു

ബിസിസിഐ വിലക്കിനോട് നോ പ്രോബ്ലം! വീണ്ടും ‘ഫ്ലയിംഗ് കിസ്’  യാത്രയയച്ച് ഹര്‍ഷിത് റാണ
ബിസിസിഐ വിലക്കിനോട് നോ പ്രോബ്ലം! വീണ്ടും ‘ഫ്ലയിംഗ് കിസ്’  യാത്രയയച്ച് ഹര്‍ഷിത് റാണ

അനന്തപൂര്‍: ദുലീപ് ട്രോഫി ടൂര്‍ണമെന്‍റില്‍ ഫ്ലയിംഗ് കിസ് യാത്രയയപ്പ് ആവര്‍ത്തിച്ച്, ഇന്ത്യ സിക്കെതിരെ നാലു വിക്കറ്റുമായി ബൗളിംഗില്‍ തിളങ്ങിയ പേസര്‍ ഹര്‍ഷിത് റാണ. ഹര്‍ഷിത് റാണ വീണ്ടും ഫ്ലയിംഗ് കിസ് യാത്രയയപ്പ് നല്‍കിയത്, ദുലീപ് ട്രോഫിയുടെ ആദ്യ ദിനം ഇന്ത്യ സി ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്‌വാദിനെ സ്ലിപ്പില്‍ ശ്രീകര്‍ ഭരതിന്‍റെ കൈകളിലെത്തിച്ച ശേഷമായിരുന്നു.

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് താരമായിരുന്ന ഹര്‍ഷിത് റാണ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിന്‍റെ വിക്കറ്റെടുത്തശേഷം ഇത്തരത്തിലൊരു ഫ്ലയിംഗ് കിസ് നല്‍കി യാത്രയയച്ചിരുന്നു. ഇതിന് ബിസിസിഐ ഹര്‍ഷിതിന്‍റെ മാച്ച് ഫീയുടെ 10 ശതമാനം പിഴ ചുമത്തിയിരുന്നു. പിന്നീട് സമാന തെറ്റ് ആവര്‍ത്തിച്ചപ്പോള്‍ വീണ്ടും 50 ശതമാനം പിഴയും ചുമത്തി.

Also Read: കുതിപ്പ് തുടർന്ന് അർജന്റീന

ഇത് ‘ഫ്ലയിംഗ് കിസ്’ റാണ

HARSHIT RANA AT DULEEP TROPHY MATCH

ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ അഭിഷേക് പോറലിന്‍റെ വിക്കറ്റെടുത്ത ശേഷവും സമാന രൂപത്തിൽ ഫ്ലയിംഗ് കിസ് നല്‍കി ഹര്‍ഷിത് റാണ യാത്രയയപ്പ് നല്‍കിയിരുന്നു. ആദ്യം പോറലിനുനേരെ ഫ്ലയിംഗ് കിസ് നല്‍കാന്‍ തുടങ്ങിയ ഹര്‍ഷി പിന്നീട് അത് ഡഗ് ഔട്ടിനു നേരെയാക്കി.

Also Read: ടി20 ക്രിക്കറ്റിൽ മങ്ങലേറ്റ് മംഗോളിയ!

എന്നാൽ ഇതിന്‍റെ പേരില്‍ ഹര്‍ഷിത് റാണയ്ക്ക് മാച്ച് ഫീയുടെ 100 ശതമാനം പിഴയും ഒരു മത്സരത്തില്‍ നിന്ന് വിലക്കും ബിസിസിഐ ഏര്‍പ്പെടുത്തിയിരുന്നു. ഹര്‍ഷിതിന്‍റെ ഈ ‘ഫ്ലയിംഗ് കിസ്’ പെരുമാറ്റത്തെ മുന്‍ താരം സുനില്‍ ഗവാസ്കര്‍ അടക്കമുള്ളവര്‍ കമന്‍ററിയില്‍ വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഈ ബിസിസിഐ വിലക്കൊന്നും തന്‍റെ ഫ്ലയിംഗ് കിസ്സ് ആഘോഷത്തെ ബാധിക്കില്ലെന്നുള്ള നോ പ്രോബ്ലം മൂഡാണ് ഹര്‍ഷിത് ദുലീപ് ട്രോഫിയിലും വ്യക്തമാക്കുന്നത്. മത്സരത്തില്‍ ഹര്‍ഷിത് 33 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് വീഴ്ത്തിയത്.

Top