പിതാവിന്റെ മരണത്തിൽ തെളിവില്ല; മകനെ ഹൈക്കോടതി വിട്ടയച്ചു

കുടുംബ വഴക്കാണ് കൊലപാതകത്തിൽ എത്തിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം.

പിതാവിന്റെ മരണത്തിൽ തെളിവില്ല; മകനെ ഹൈക്കോടതി വിട്ടയച്ചു
പിതാവിന്റെ മരണത്തിൽ തെളിവില്ല; മകനെ ഹൈക്കോടതി വിട്ടയച്ചു

കൊച്ചി: തൊടുപുഴ അഡീഷനൽ സെഷൻസ് കോടതി ജീവപര്യന്തം പിതാവിനെ കൊലപ്പെടുത്തിയെന്ന കേസിൽ കുറ്റക്കാരനെന്നു കണ്ടു തടവിനു ശിക്ഷിച്ച മകനും സഹകരണ ബാങ്ക് ജീവനക്കാരനുമായ ഏബ്രഹാമിനെ (ജോസി) മതിയായ തെളിവില്ലെന്നു വിലയിരുത്തി ഹൈക്കോടതി വിട്ടയച്ചു.

ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏബ്രഹാമിന്റെ അപ്പീൽ അനുവദിച്ചാണു ജസ്റ്റിസ് രാജ വിജയരാഘവൻ, ജസ്റ്റിസ് ജി.ഗിരീഷ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.

Also Read: ഒഡീഷ സ്വദേശികള്‍ കഞ്ചാവുമായി പിടിയില്‍

സംഭവം ഇങ്ങനെ..

SYMBOLIC IMAGE

2013 ൽ നവംബർ 15നായിരുന്നു സംഭവം. കൊല്ലപ്പെട്ടത് ജോസിന്റെ പിതാവ് സ്കറിയ(65) ആയിരുന്നു. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു പ്രോസിക്യൂഷൻ കേസ് എടുത്തത്.

Also Read: ഇൻജെക്ഷൻ ഓവർഡോസ്: ഏഴു വയസ്സുകാരന് ദാരുണാന്ത്യം

കുടുംബ വഴക്കാണ് കൊലപാതകത്തിൽ എത്തിച്ചതെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ തെളിവുകളിലെ പൊരുത്തക്കേടുകളും പഴുതുകളും ചൂണ്ടിക്കാട്ടി പ്രോസിക്യൂഷനു സാഹചര്യങ്ങൾ കൃത്യമായി സ്ഥാപിക്കാനായില്ലെന്നു കോടതി പറഞ്ഞു. പ്രതിക്കായി സീനിയർ അഭിഭാഷകൻ പി.വിജയഭാനു ഹാജരായി.

Top