പുനെ: അമിത ജോലിഭാരത്തെത്തുടര്‍ന്ന് മകള്‍ കുഴഞ്ഞുവീണ് മരിച്ചെന്ന് രക്ഷിതാക്കള്‍ പരാതിപ്പെട്ട മലയാളി ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്ന സെബാസ്റ്റ്യന്‍ ജോലിചെയ്തിരുന്ന ഏണസ്റ്റ് ആന്‍ഡ് യംഗ് (ഇ.വൈ) ഓഫീസിന് മഹാരാഷ്ട്ര ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന റിപ്പോര്‍ട്ട് പുറത്ത്.
ALSO READ: ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാന് എന്ന് വിളിക്കാന്‍ കഴിയില്ല; സുപ്രീംകോടതി
അഡീഷണല്‍ ലേബര്‍ കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം പുനെയിലെ ഇവൈ ഓഫീസില്‍ പരിശോധന നടത്തിയിരുന്നു.ഇതിലാണ് ഷോപ്സ് ആന്‍ഡ് എസ്റ്റാബ്ലിഷ്മെന്റ് ആക്ട് പ്രകാരമുള്ള രജിസ്ട്രേഷനില്ലെന്ന് കണ്ടെത്തിയത്.
മഹാരാഷ്ട്ര അഡീഷണല്‍ ലേബര്‍ കമ്മിഷണറെ ഉദ്ധരിച്ച് റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിയമപ്രകാരം രജിസ്റ്റര്‍ചെയ്യുന്ന സ്ഥാപനങ്ങളില്‍ ജീവനക്കാര്‍ക്ക് പരമാവധി ഒമ്പതുമണിക്കൂറാണ് ദിവസം ജോലിസമയം. ആഴ്ചയില്‍ ഇത് 48 മണിക്കൂറാണ്.