CMDRF

ടോളിവുഡില്‍ റിലീസുകള്‍ ഇല്ല; പത്ത് ദിവസത്തേക്ക് തിയേറ്ററുകള്‍ അടച്ചു പൂട്ടി

ടോളിവുഡില്‍ റിലീസുകള്‍ ഇല്ല; പത്ത് ദിവസത്തേക്ക് തിയേറ്ററുകള്‍ അടച്ചു പൂട്ടി
ടോളിവുഡില്‍ റിലീസുകള്‍ ഇല്ല; പത്ത് ദിവസത്തേക്ക് തിയേറ്ററുകള്‍ അടച്ചു പൂട്ടി

വെള്ളിയാഴ്ച മുതല്‍ തെലങ്കാനയിലെയും ആന്ധ്രയിലേയും നിരവധി സിംഗിള്‍ സ്‌ക്രീന്‍ സിനിമാ തിയേറ്ററുകള്‍ പത്ത് ദിവസത്തേക്ക് അടച്ചിട്ടു. ബ്ലോക്ക്ബസ്റ്റര്‍ റിലീസുകളുടെ അഭാവം, വേനല്‍ച്ചൂട്, ഐപിഎല്‍ ക്രിക്കറ്റ്, ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ കാരണം തിയേറ്റര്‍ നടത്തിപ്പ് വന്‍ നഷ്ടമാണ് എന്നാണ് എക്സിബിറ്റര്‍മാര്‍ പറയുന്നത്. തെലങ്കാനയില്‍ മാത്രം 450 സിംഗിള്‍ സ്‌ക്രീന്‍ സിനിമാ തിയേറ്ററുകളാണ് ഉള്ളത്. അതില്‍ 150 എണ്ണം ഗ്രേറ്റര്‍ ഹൈദരാബാദിലാണ്. ചെറിയ നഗരങ്ങളിലെ സിംഗിള്‍ സ്‌ക്രീന്‍ തിയേറ്ററിന് ശരാശരി 10,000 മുതല്‍ 12,000 രൂപ വരെ പ്രവര്‍ത്തന ചെലവ് ഒരു ദിവസം വരും.

ഹൈദരാബാദ് പോലുള്ള നഗരങ്ങളില്‍ ഏകദേശം 15,000 മുതല്‍ 18,000 രൂപ വരെയാണ് ചെലവ്. ഇപ്പോഴത്തെ വരുമാനത്തില്‍ ഇത് നടത്തിക്കൊണ്ടു പോകുന്നത് വലിയ നഷ്ടമാണ് എന്നാണ് തിയേറ്റര്‍ ഉടമകള്‍ പറയുന്നത്. 4,000 രൂപയില്‍ താഴെയാണ് ഇപ്പോള്‍ തിയേറ്ററുകളില്‍ ലഭിക്കുന്ന പ്രതിദിന വരുമാനം. ഒരു തിയേറ്റര്‍ അടച്ചിട്ടാല്‍ ഒരു ദിവസം 4,000 രൂപയാണ് നഷ്ടം വരാന്‍ സാധ്യത. എന്നാല്‍ ഒരു സിനിമ പ്രദര്‍ശിപ്പിച്ചാല്‍ ഏകദേശം 7,000 രൂപ നഷ്ടമാകുമെന്നും ഇവര്‍ പറയുന്നു.

Top