ഇസ്രായേലി ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന നോ താങ്കസ് ആപ്പിന് സ്വീകാര്യതയേറുന്നു

ഇസ്രായേലി ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന നോ താങ്കസ് ആപ്പിന് സ്വീകാര്യതയേറുന്നു
ഇസ്രായേലി ഉല്‍പന്നങ്ങളെ ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന നോ താങ്കസ് ആപ്പിന് സ്വീകാര്യതയേറുന്നു

സ്രായേലി ഉല്‍പന്നങ്ങളും ഗസയിലെ വംശഹത്യക്ക് ഇസ്രായേലിനെ സഹായിക്കുന്ന ഉല്‍പന്നങ്ങളും തിരിച്ചറിഞ്ഞ് ബഹിഷ്‌കരിക്കാന്‍ സഹായിക്കുന്ന പലസ്തീന്‍ അനുകൂല ‘നോ താങ്ക്സ്’ ആപ്പിന് സ്വീകാര്യതയേറുന്നു. കഴിഞ്ഞ നവംബറില്‍ പലസ്തീനിയന്‍ ബിരുദ വിദ്യാര്‍ഥി അഹമ്മദ് ബഷ്ബഷ് ആണ് ‘നോ താങ്ക്സ്’ എന്ന സൗജന്യ ആപ്പ് പുറത്തിറക്കിയത്. ഇറക്കി ഒരു മാസത്തിനുള്ളില്‍ 100,000 പേരാണ് സ്റ്റോറില്‍ ഡൗണ്‍ലോഡ് ചെയ്തത്. ഉല്‍പന്നത്തിന്റെ ബാര്‍കോഡുകള്‍ സ്‌കാന്‍ ചെയ്ത് മാര്‍ക്കറ്റില്‍ നിന്ന് നാം വാങ്ങുന്ന സാധനങ്ങള്‍ക്ക് ഇസ്രായേലുമായി ബന്ധമുണ്ടോ എന്ന് പരിശോധിക്കാന്‍ സഹായിക്കുകയാണ് ആപ്പിന്റെ പ്രധാന പ്രവര്‍ത്തനം. ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ കണ്ടെത്താന്‍ ആപ്പ് നിങ്ങളെ സഹായിക്കും.

ഇതുവരെയായി 10 ലക്ഷം പേരാണ് പ്ലേ സ്റ്റോറില്‍ നിന്നും ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. ടിക് ടോക്കില്‍ അടക്കം വിവിധ സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സേഴ്സ് ‘നോ താങ്ക്സ്’ ആപ്പിനെ പ്രമോട്ട് ചെയ്തിരുന്നു.

ഇസ്രായേലിന്റെ ഗസ വംശഹത്യ ആരംഭിച്ചതുമുതല്‍ ലോകമെമ്പാടുമുള്ള ധാരാളം ആളുകള്‍ ഇസ്രായേല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്യുകയും ആഗ്രഹിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ഉല്‍പന്നങ്ങള്‍ കണ്ടെത്തുക എളുപ്പമല്ലായിരുന്നു. അതിനാണ് ഈ ആപ്പ് പരിഹാരമുണ്ടാക്കിയത്.

ഈ ആപ്ലിക്കേഷന്‍ 100 ശതമാനം സൗജന്യവും ഉപയോഗിക്കാന്‍ എളുപ്പവുമാണ്. BashSoftware ആണ് ആപ്ലിക്കേഷന്‍ വികസിപ്പിച്ചതും Google Play Store ലേക്ക് അപ്‌ലോഡ് ചെയ്തതും. തുര്‍ക്കി, സ്പെയിന്‍, യുഎസ്, യുകെ എന്നിവിടങ്ങളില്‍ നിന്നുള്ള നിരവധി പേര്‍ ഇതിനകം ആപ്പ് ഉപയോഗിക്കുന്നുണ്ട്. ആപ്പില്‍ ഉള്‍പ്പെടുത്താത്ത ഇസ്രായേല്‍ ഉല്‍പന്നങ്ങള്‍ ഉണ്ടെങ്കില്‍ അവ നിങ്ങള്‍ക്ക് നിര്‍ദേശിക്കാനും സംവിധാനം ഉണ്ട്.

നോ താങ്ക്സ്’ ആപ്പ് എങ്ങനെ ഡൗണ്‍ലോഡ് ചെയ്യാം ?

നിങ്ങളുടെ ആന്‍ഡ്രോയിഡ് അല്ലെങ്കില്‍ ഐഫോണില്‍ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ തുറക്കുക. തുടര്‍ന്ന് സെര്‍ച്ച് ബാറില്‍ ‘No Thanks’ എന്ന് സെര്‍ച് ചെയ്യുക. ആപ്ലിക്കേഷന്‍ വികസിപ്പിച്ചത് BashSoftware ആണെന്ന് ഉറപ്പ് വരുത്തുക.

‘നോ താങ്ക്സ്’ ആപ്പ് എങ്ങനെ ഉപയോഗിക്കാം?

ആപ്പ് തുറന്നാല്‍ താഴെ ‘സ്‌കാന്‍’ എന്ന ബട്ടണ്‍ കാണാം. അത് ടാപ് ചെയ്താല്‍ ബാര്‍കോഡ് സ്‌കാനര്‍ ഓപണ്‍ ആവും. തുടര്‍ന്ന് നിങ്ങള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പന്നത്തിന്റെ ബാര്‍കോഡ് ഇതുപയോഗിച്ച് സ്‌കാന്‍ ചെയ്യുക.
ബ്രാന്‍ഡ് നാമം ഉപയോഗിച്ചും സെര്‍ച്ച് ചെയ്യാം. ഒരു ഇസ്രയേലി കമ്പനിയാണ് ആ ഉല്‍പന്നം നിര്‍മിച്ചതെങ്കില്‍, ‘നോ താങ്ക്സ്’ എന്ന ഒരു മെസേജ് നിങ്ങള്‍ക്ക് ലഭിക്കും. ഇസ്രായേലി കമ്പനി അല്ലെങ്കില്‍ ‘യു ആര്‍ ഗുഡ്’ എന്ന മെസേജും കാണിക്കും.

Top