CMDRF

ചൂരല്‍ മലയില്‍ അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുത്: ജില്ലാ കളക്ടര്‍

ചൂരല്‍ മലയില്‍ അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുത്: ജില്ലാ കളക്ടര്‍
ചൂരല്‍ മലയില്‍ അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുത്: ജില്ലാ കളക്ടര്‍

കല്പറ്റ: വയനാട് ഉരുള്‍പൊട്ടലില്‍ ചൂരല്‍ മലയിലേക്കുള്ള റോഡിന്റെ ഇരു വശങ്ങളിലും അത്യാവശ്യ സേവനങ്ങള്‍ക്കുള്ള വാഹനങ്ങള്‍ അല്ലാത്തവ പാര്‍ക്ക് ചെയ്യരുതെന്ന് ജില്ലാ കളക്ടര്‍ ഡി ആര്‍ മേഘശ്രീ. മുണ്ടക്കൈയിലേക്ക് താല്‍കാലിക പാലം നിര്‍മ്മിക്കുന്നതിന് ഇന്ത്യന്‍ വ്യോമ സേനയുടെ വിമാനം കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയിട്ടുണ്ട്. വിമാനത്തില്‍ കൊണ്ടുവന്ന പാലം നിര്‍മ്മിക്കാനുള്ള സാമഗ്രികള്‍ ദുരന്ത സ്ഥലത്തേക്ക് അടിയന്തിരമായി എത്തിക്കേണ്ടതുണ്ട്. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് നിയന്ത്രണം.

അതേസമയം മേപ്പാടി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലേക്ക് വിഐപികളുടെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മൃതദേഹങ്ങള്‍ എത്തിക്കാന്‍ ആംബുലന്‍സും ബുദ്ധിമുട്ടുണ്ട് രേഖപ്പെടുത്തുന്നുണ്ട് . ഉദ്യോഗസ്ഥ സംഘങ്ങളുടെ വാഹനം ആംബുലന്‍സിന്റെ വഴിമുടക്കുന്നുവെന്ന പരാതിയുമായി ആംബുലന്‍സ് ഡ്രൈവര്‍മാര്‍. ഉദ്യോഗസ്ഥര്‍ അനാവശ്യമായി റോഡില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് തടസ്സം ഉണ്ടാക്കുന്നു. ചൂരല്‍മാലയില്‍ നിന്ന് മൃതദേഹങ്ങളുമായി മേപ്പാടി ആശുപത്രിയില്‍ എത്താന്‍ മണിക്കൂറുകള്‍ വേണ്ടി വരുന്നതായി ആരോപണം.വാഹനങ്ങള്‍ ഉടന്‍ മാറ്റി നല്‍കണമെന്നും ആവശ്യം.

അനാവശ്യമായി ആളുകള്‍ തടിച്ചുകൂടുന്നത് തടയണമെന്നും ബന്ധുക്കള്‍ക്ക് ഉറ്റവരുടെ മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ അവസരം ലഭിക്കുന്നില്ലെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. ചൂരല്‍മല വില്ലേജ് ഓഫിസിന് സമീപം ഏഴ് വീടുകള്‍ തകര്‍ന്നു. നിരവധി പേര്‍ കുടുങ്ങി. 23 മൃതദേഹം ഇന്നലെ കണ്ടെത്തി. ഇന്ന് 8 മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്.

Top