ഇറാനിലെ ജയിലിൽ കഴിയുന്ന സമാധാന നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ ആശുപത്രിയിലാക്കാൻ ജയിൽ അധികൃതർ അനുവദിച്ചതായി, അവരുടെ മോചനത്തിനായി പ്രവർത്തിക്കുന്ന സന്നദ്ധ സംഘടന അറിയിച്ചു. തുടർച്ചയായ 9 ആഴ്ച ഹൃദയ സംബന്ധമായ അസുഖം മൂലം വിഷമിക്കുന്ന നർഗീസിനെ ആശുപത്രിയിലാക്കണമെന്ന അപേക്ഷ പക്ഷെ അധികൃതർ നേരത്തെ നിരസിച്ചിരുന്നു.
Also Read : മനുഷ്യാവകാശ പ്രവർത്തക പാക്കിസ്ഥാനിൽ അറസ്റ്റിൽ
നിലവിൽ നർഗീസ് മുഹമ്മദി ഉള്ളത് ഇറാനിൽ രാഷ്ട്രീയ തടവുകാരെ പാർപ്പിക്കുന്ന കുപ്രസിദ്ധമായ എവിൻ ജയിലിലിണ്. 30 മാസത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ ജനുവരിയിൽ അവർക്ക് 15 മാസത്തെ ശിക്ഷ കൂടി വിധിച്ചിരുന്നു. ജയിലിൽ തന്റെ ഒരു രാഷ്ട്രീയ തടവുകാരിയെ വധിച്ചതിനെ വിമർശിച്ചതിന് ശനിയാഴ്ച 6 മാസത്തെ ജയിൽ ശിക്ഷ കൂടി ലഭിച്ചിട്ടുണ്ട്.