CMDRF

അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡ് ഏക ടെസ്റ്റ് പരമ്പരയ്ക്ക് നോയിഡ വേദിയാകും

അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡ് ഏക ടെസ്റ്റ് പരമ്പരയ്ക്ക് നോയിഡ വേദിയാകും
അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡ് ഏക ടെസ്റ്റ് പരമ്പരയ്ക്ക് നോയിഡ വേദിയാകും

ഡല്‍ഹി: ഈ വര്‍ഷം സെപ്റ്റംബറില്‍ അഫ്ഗാനിസ്ഥാന്‍ ന്യൂസിലന്‍ഡ് ഏ ടെസ്റ്റ് പരമ്പരയ്ക്ക് നോയിഡ വേദിയാകും. ആദ്യമായാണ് ന്യൂസിലന്‍ഡും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരമാണിത്. അഫ്ഗാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഓസ്‌ട്രേലിയ എതിര്‍ക്കുന്ന സാഹചര്യത്തിലാണ് അയല്‍രാജ്യമായ ന്യൂസിലാന്‍ഡിന്റെ വ്യത്യസ്ത നിലപാട്.

2021ല്‍ അഫ്ഗാനിലെ താലിബാന്‍ അഭിനിവേശത്തിന് ശേഷം വനിതാ താരങ്ങള്‍ക്ക് കായിക മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ഈ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് അഫ്ഗാനുമായി ക്രിക്കറ്റ് പരമ്പര കളിക്കാന്‍ ഓസ്‌ട്രേലിയ എതിര്‍പ്പ് അറിയിക്കുന്നത്. എന്നാല്‍ ട്വന്റി 20, ഏകദിന ലോകകപ്പിലെ മികച്ച പ്രകടനം ടെസ്റ്റ് മത്സരങ്ങളിലും തുടരാനാണ് അഫ്ഗാന്‍ ക്രിക്കറ്റ് തയ്യാറെടുക്കുന്നത്.

ട്വന്റി 20 ലോകകപ്പില്‍ കരുത്തരായ ന്യൂസിലന്‍ഡിനെയും ഓസ്‌ട്രേലിയയെയും അഫ്ഗാനിസ്ഥാന്‍ പരാജയപ്പെടുത്തിയിരുന്നു. ഇതോടെ അത്രമേല്‍ വലിയ അനുഭവസമ്പത്ത് ഇല്ലെങ്കിലും ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് മത്സരത്തില്‍ ന്യൂസിലാന്‍ഡിന് അഫ്ഗാന്‍ സംഘം കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് ക്രിക്കറ്റ് ആരാധകരുടെ പ്രതീക്ഷ.

Top