CMDRF

ചൈനയിലെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നോക്കിയ

14000 ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 2026ഓടെ ചെലവ് കുറച്ച് ലാഭമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്

ചൈനയിലെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നോക്കിയ
ചൈനയിലെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ട് നോക്കിയ

ബെയ്ജിങ്: ഒരുകാലത്ത് നോക്കിയയുടെ രണ്ടാമത്തെ വലിയ വിപണി ആയിരുന്നു ചൈന. എന്നാൽ ഇപ്പോൾ രണ്ടായിരത്തിലേറെ തൊഴിലുകൾ വെട്ടിക്കുറക്കാനൊരുങ്ങുകയാണ് നോക്കിയ. ചെലവ് കുറക്കുന്നതിന്റെ ഭാഗമായാണ് നടപടി. ചൈനയിലെ രണ്ടായിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടു. യൂറോപ്പിലുടനീളം 350 ജോലികൾ വെട്ടിക്കുറക്കാനും ആലോചിക്കുന്നുണ്ട്.

കഴിഞ്ഞ വർഷത്തെ ഡിസംബറിലെ കണക്കുകൾ പ്രകാരം 10,400 ജീവനക്കാരാണ് ചൈനയിൽ ഉണ്ടായിരുന്നത്. 2019 മുതലാണ് നോക്കിയ,എറിക്സൺ തുടങ്ങിയ കമ്പനികളുടെ കരാർമൂല്യം കുത്തനെ ഇടിഞ്ഞത്. 2007ലെ കണക്ക്പ്രകാരം ഏറ്റവും കൂടുതൽ മൊബൈൽ ഫോൺ വിൽപന നടത്തിയത് നോക്കിയ ആയിരുന്നു.

Also Read: ദേ വരുന്നു… വ്യാഴാഴ്ച രാത്രി ഭൂമിക്കരികിലൂടെ ഒരു കൊള്ളിയാൻ പായും!

ജീവനക്കാരെ വെട്ടിച്ചുരുക്കുന്നതിലൂടെ 1.2 ബില്യൺ യൂറോയടെ ലാഭമാണ് നോക്കിയ ലക്ഷ്യമിടുന്നത്. യൂറോപ്പിലെ ജോലികൾ വെട്ടിക്കുറക്കുന്നതായി സമ്മതിച്ച നോക്കിയ വക്താവ് ചൈനയിലെ കാര്യത്തെ കുറിച്ച് പ്രതികരിക്കാൻ തയാറായില്ല.

യൂ​​റോപ്പിൽ 37,400 .14000 ജീവനക്കാരെ ഒഴിവാക്കുന്നതിലൂടെ 2026ഓടെ ചെലവ് കുറച്ച് ലാഭമുണ്ടാക്കുകയാണ് കമ്പനിയുടെ ലക്ഷ്യമിടുന്നത്. 2026ഓടെ 2026ഓടെ ആകെ ജീവനക്കാരുടെ എണ്ണം 86000ത്തിൽ നിന്ന് 72000ത്തിനും 77000ത്തിനുമിടയിലേക്ക് ചുരുക്കാനായിരുന്നു കമ്പനി പദ്ധതിയിട്ടിരുന്നത്.

Top