CMDRF

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

രണ്ട് ബാഗുകളിലായി 4 കിലോ കഞ്ചാവ് ആണ് ഇയാൾ സൂക്ഷിച്ചിരുന്നത്.

കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ

ഹരിപ്പാട്: ഹരിപ്പാട് റെയിൽവേ സ്റ്റേഷനിൽ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ബീഹാർ വെസ്റ്റ് ചമ്പാരൻ ഗുരുവാലിയ രുഥൽ ചൗധരി (29) ആണ് ആലപ്പുഴ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ഹരിപ്പാട് പൊലീസും ചേർന്ന് നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്.

രണ്ട് ബാഗുകളിലായി 4 കിലോ കഞ്ചാവ് ആണ് ഇയാൾ സൂക്ഷിച്ചിരുന്നത്. രുഥൽ ചൗധരിക്ക് മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് കൊണ്ടുവന്നു വിൽപ്പന നടത്തുന്ന പതിവുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.

Top