അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി ഇറാനെ എതിർക്കുന്ന പ്രമേയം പാസാക്കിയാല്‍ ഇറാന്റെ ആണവ പദ്ധതി വിപുലീകരിക്കുമെന്ന മുന്നറിയിപ്പുമായി ഇറാൻ രംഗത്ത്. ഇറാൻ്റെ ആണവോര്‍ജ്ജം സംബന്ധിച്ച് വീണ്ടും ചര്‍ച്ചകള്‍ പൊന്തിവന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു മുന്നറിയിപ്പ് ഇറാൻ നൽകിയിരിക്കുന്നത്. ഇറാനിയന്‍ സ്റ്റേറ്റ് ടിവിയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖത്തില്‍, ഇറാന് യുഎന്‍ ആറ്റോമിക് വാച്ച്ഡോഗുമായി സഹകരിക്കാമെന്നും ആണവ പദ്ധതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പരിഹരിക്കാന്‍ തയ്യാറാണെന്നും വിദേശകാര്യമന്ത്രി അറിയിച്ചതായാണ് റിപ്പോർട്ട്.
വീഡിയോ കാണാം